Asianet News MalayalamAsianet News Malayalam

വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് വർധിപ്പിക്കണം; സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക് പ്രഖ്യാപിച്ച് ഉടമകൾ

എല്ലാ സ്വകാര്യ ബസുകളുടേയും പെർമിറ്റ് അതേപടി നിലനിർത്തണമെന്നും ലിമിറ്റഡ് സ്റ്റോപ് ബസുകൾ തുടരാൻ അനുവദിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു

Kerala Bus owners indefinite strike kgn
Author
First Published May 23, 2023, 3:01 PM IST | Last Updated May 23, 2023, 3:58 PM IST

തിരുവനന്തപുരം: പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കെ ജൂൺ ഏഴ് മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക് നടത്താൻ ബസ് ഉടമകൾ തീരുമാനിച്ചു. വിദ്യാർത്ഥികളുടെ  ചാർജ് യാത്രാ നിരക്കിന്‍റെ പുതിയായി  വർദ്ധിപ്പിക്കുക, കൺസഷന് പ്രായപരിധി നിശ്ചയിക്കുക, ലിമിറ്റഡ് സ്റ്റോപ് ബസുകൾ തുടരാൻ അനുവദിക്കുക, നിലവിൽ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടേയും പെർമിറ്റ് അതേപടി നിലനിർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.12 ബസ് ഉടമ സംഘടനകളുടെ കോർഡിനേഷനാണ് കൊച്ചിയില്‍ സമര പ്രഖ്യാപനം നടത്തിയത്. നാളെ സര്‍ക്കാരിന് പണിമുടക്ക് നോട്ടീസ് നല്‍കുമെന്ന ് സമര സമിതി ജനറല്‍ കൺവീനര്‍ ടി ഗോപിനാഥ് പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios