എഡിഎമ്മിന്‍റെ മരണം; സിപിഎമ്മിനെതിരെ കെ മുരളീധരന്‍, 'പ്രതി ദിവ്യയെങ്കിൽ രണ്ടാം പ്രതി കളക്ടര്‍'

കണ്ണൂര്‍ കളക്ടര്‍ സിപിഎമ്മിന്‍റെ ചട്ടുകമായി മാറിയെന്ന് കെ മുരളീധരന്‍. നവീന്‍ ബാബുവിന്‍റെ മരണത്തില്‍ഒന്നാം പ്രതി ദിവ്യയെങ്കിൽ രണ്ടാം പ്രതി കളക്ടരാണെന്നും  മുരളീധരന്‍ കുറ്റപ്പെടുത്തി.

Kannur ADM Naveen Babu death K Muraleedharan against CPM and kannur collector arun k vijayan

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിപിഎമ്മിനെതിരെ കെ മുരളീധരന്‍. വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട് എല്ലാവർക്കും മനസ്സിലായി. പി പി ദിവ്യയെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ജനം തിരിച്ചറിയുന്നുണ്ട്. കളക്ടറിനെ കൊണ്ട് വരെ മൊഴിമാറ്റുന്ന അവസ്ഥയാണുള്ളത്. കണ്ണൂര്‍ കളക്ടര്‍ സിപിഎമ്മിന്‍റെ ചട്ടുകമായി മാറിയെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

നവീന്‍ ബാബുവിന്‍റെ മരണത്തില്‍ഒന്നാം പ്രതി ദിവ്യയെങ്കിൽ രണ്ടാം പ്രതി കളക്ടരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് എന്നെ പരിഗണിച്ചിരുന്നു എന്നുള്ളത് രഹസ്യമായിരുന്നില്ലെന്നും ഒരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞാൽ അയാൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ് ചെയ്യേണ്ടതെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: പാലക്കാട് കെ മുരളീധരനെ ഡിസിസി നിർദ്ദേശിച്ചിരുന്നുവെന്ന് കെ സി വേണുഗോപാൽ; 'സതീശൻ ശൈലി മാറ്റേണ്ട'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios