നിർത്തിയിട്ട സ്കൂട്ടറിൽ ഇടിച്ച് ടോറസ്, യുവാക്കൾക്ക് പരിക്ക്, അടിയിലായ സ്കൂട്ടറുമായി ലോറിയോടിയത് 6കിലോമീറ്റര്‍
ഇടിയുടെ ആഘാതത്തിൽ യുവാക്കൾ റോഡിലേക്ക് തെറിച്ചുവീണു.
കോട്ടയം: പാലായിൽ അപകടശേഷം അടിയിൽപ്പെട്ട സ്കൂട്ടറുമായി ടോറസ് ലോറി സഞ്ചരിച്ചത് 6 കിലോമീറ്ററിലധികം ദൂരം. ഇന്നലെ അർദ്ധരാത്രി ആയിരുന്നു സംഭവം. പാലാ ബൈപ്പാസിൽ തങ്ങളുടെ നിർത്തിയിട്ട സ്കൂട്ടറിൽ സംസാരിച്ചുകൊണ്ടിരുന്ന യുവാക്കളുടെ മുകളിലേക്ക് ടോറസ് ലോറി പാഞ്ഞു കയറുകയായിരുന്നു. മേവട സ്വദേശികളായ അലൻ കുര്യൻ(26), നോബി (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ റോഡിലേക്ക് തെറിച്ചുവീണു.
ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയുടെ അടിയിൽപ്പെട്ട ഇവരുടെ സ്കൂട്ടറുമായി ആറ് കിലോമീറ്ററിലധികം ദൂരമാണ് ലോറി സഞ്ചരിച്ചത്. മരങ്ങാട്ടുപള്ളിയിലെ ഒരു വൈദ്യുതി പോസ്റ്റിൽ ഇടിച്ചായിരുന്നു ലോറി നിന്നത്. ഈ സമയം ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പാലാ പൊലീസ് ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു.