ചരിത്രത്തിലാദ്യം, കെഎസ്ആർടിസിയുടെ മിന്നുന്ന നേട്ടം; ഒപ്പം സന്തോഷം പകരുന്ന വാർത്തയും അറിയിച്ച് ഗണേഷ് കുമാർ

ജീവനക്കാരുടെ കഴിഞ്ഞ ആഴ്ചകളിലെ കഠിനാധ്വാനം കൊണ്ട് പല ഡിപ്പോകളെയും ലാഭത്തിലേക്കും ലാഭ - നഷ്ടമില്ലാത്ത പ്രവര്‍ത്തനക്ഷമതയിലേക്കും കൊണ്ട് വരാൻ കഴിഞ്ഞു

first in history KSRTC great achievement minister Ganesh Kumar informed the happy news

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കെഎസ്ആര്‍ടിസി കുറിച്ച് മിന്നുന്ന നേട്ടവും ഒരു സന്തോഷ വാർത്തയും പങ്കുവെച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഓണത്തിന് മുമ്പ് ഒരുമിച്ച് ശമ്പളം നൽകണമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആഗ്രഹമായിരുന്നു. തുടര്‍ന്നുള്ള മാസങ്ങളിലും ഇത്തരത്തില്‍ ശമ്പളം നല്‍കാനുള്ള പരിശ്രമം നടത്തുകയാണ്. ഒരുപാട് പണം അവിടെ നിന്നും ഇവിടെ നിന്നും മറിച്ചിട്ടാണ് ഈ ശമ്പളം നല്‍കിയത്. 

ജീവനക്കാരുടെ കഴിഞ്ഞ ആഴ്ചകളിലെ കഠിനാധ്വാനം കൊണ്ട് പല ഡിപ്പോകളെയും ലാഭത്തിലേക്കും ലാഭ - നഷ്ടമില്ലാത്ത പ്രവര്‍ത്തനക്ഷമതയിലേക്കും കൊണ്ട് വരാൻ കഴിഞ്ഞു. ചരിത്രത്തിലാദ്യമായി ഏകദേശം പത്തോ പതിനഞ്ചോ ഡിപ്പോകൾ ഒഴികെ ബാക്കി ഡിപ്പോകൾ മുഴുവൻ ബ്രേക്ക് ഈവൻ ആയി നില്‍ക്കുകയാണ്. സിഐടിയു നേതാക്കളുമായി ചര്‍ച്ചകൾ നടത്തിയെന്നും ജീവനക്കാര്‍ക്കെല്ലാം 30 കഴിഞ്ഞാല്‍ ഉടൻ ഉത്സവ അലവൻസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. 

ഓണാഘോഷവേളയിൽ സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കാൻ കെഎസ്ആർടിസിക്ക് കഴിഞ്ഞിരുന്നു. സബ് അസംബ്ലിയിലൂടെ പരമാവധി പ്രൊഡക്ഷൻ വരത്തക്ക രീതിയിൽ മെക്കാനിക്കുകളുടെ സേവനം ഫലപ്രദമായി വിന്യസിച്ച് പ്രയോജനപ്പെടുത്തുകയുണ്ടായി. ഇതോടെ ഓഫ്റോഡ് പരമാവധി കുറയ്ക്കുവാൻ സാധിച്ചിട്ടുണ്ട്. സ്പെയർ പാർട്സിന്റെ ലഭ്യത ഉറപ്പാക്കുകയും വർക് ഷോപ്പുകളിൽ പ്രൊഡക്ഷൻ വർധിപ്പിക്കുവാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എഞ്ചിൻ പ്രൊഡക്ഷൻ റെക്കോർഡ് എണ്ണത്തിൽ എത്തിക്കുവാൻ സാധിച്ചു. 

കൂടാതെ മറ്റ് മെയിൻറനൻസ് ആവശ്യങ്ങൾക്കായുള്ള ഇൻ ഹോം ഐറ്റംസ് കൂടുതലായി ലഭ്യമാക്കുകയും ഇൻ ഹോം പ്രൊഡക്ഷൻ വർധിപ്പിക്കുവാനും സാധിച്ചു. എഞ്ചിൻ പോലുള്ള ക്രിട്ടിക്കൽ പാർട്ട്സ് ലഭിക്കുവാൻ മാസങ്ങളോളം സമയമെടുക്കുമായിരുന്ന അവസ്ഥയ്ക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്. വർക് ഷോപ്പുകളുടെയും ഡിപ്പോ ഗാരേജുകളുടെയും പർച്ചേസ് വിഭാഗത്തിന്റെയും പ്രവർത്തനം ഏകോപിപ്പിക്കുവാൻ കഴിഞ്ഞതുവഴി കാലതാമസം കൂടാതെ പടിപടിയായി ഓഫ് റോഡ് എണ്ണം കുറച്ച്  ബസുകൾ വേഗത്തിൽ നിരത്തിലിറക്കുവാൻ സാധിച്ചു.

നൊമ്പരമായി അർച്ചന; ഭർത്താവിന്‍റെ ബന്ധുവിനായി കരൾ പകുത്ത് നൽകി, 33 കാരിയുടെ മരണത്തിൽ തകര്‍ന്ന് കുടുംബം

മുടപ്പക്കാട്ടെ വീട്ടിൽ നിന്ന് പിടികൂടിയ മൂർഖന്‍റെ വയർ വീർത്ത നിലയിൽ; പുറത്തേക്ക് തുപ്പിയത് 16 കോഴിമുട്ട!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios