Asianet News MalayalamAsianet News Malayalam

ഐഎസ്ആർഒ ഗൂഢാലോചന കേസ്; കുറ്റപത്രം സമർപ്പിച്ചു, 5 പ്രതികൾക്കെതിരെയാണ് കുറ്റപത്രം

ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ ദില്ലി യൂണിറ്റാണ് കുറ്റപത്രം സമർപ്പിച്ചത്. 
 

ISRO conspiracy case; A charge sheet has been filed against 5 accused
Author
First Published Jun 26, 2024, 8:04 PM IST

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. അഞ്ചുപേർക്കെതിരെയാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സിബിഐ ദില്ലി യൂണിറ്റാണ് കുറ്റപത്രം സമർപ്പിച്ചത്. ശാസ്ത്രജ്ഞനായ നമ്പിനാരായണനെ ചാരക്കേസിൽ ഉള്‍പ്പെടുത്താൻ ഗൂഢാലോചന നടന്നുവെന്ന് സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. കേരള പൊലീസിലെയും ഐബിയിലെയും മുൻ ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 25 പേർക്കെതിരെയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ ആരൊക്കെയാണ് ഇപ്പോള്‍ നൽകിയ കുറ്റപത്രത്തിൽ ഉള്‍പ്പെടുത്തിയതെന്ന കാര്യം വ്യക്തമല്ല. വരും ദിവസങ്ങളിൽ കുറ്റപത്രം കോടതി പരിഗണിക്കും.  


കേരള ബാങ്കിന് കഴിഞ്ഞ വർഷം 209 കോടി രൂപ ലാഭം; നബാർഡ് റേറ്റിങ് കുറഞ്ഞത് കാര്യമായി ബാധിക്കില്ലെന്ന് വിശദീകരണം

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios