സ്വാതന്ത്ര്യദിന അവധിയിലെ തിരക്ക്; പ്രത്യേക ട്രെയിൻ അനുവദിച്ച് റെയില്‍വെ, സര്‍വീസ് മംഗളൂരു-കൊച്ചുവേളി റൂട്ടിൽ
സ്വാതന്ത്ര്യദിന അവധി കഴിഞ്ഞുള്ള വാരാന്ത്യത്തിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് പ്രത്യേക ട്രെയിൻ അനുവദിച്ചത്
പാലക്കാട്: സ്വാതന്ത്ര്യദിന അവധിയിലെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയില്‍വെ. മംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമാണ് പ്രത്യേക ട്രെയിൻ സര്‍വീസ് അനുവദിച്ചത്. സ്വാതന്ത്ര്യദിന അവധി കഴിഞ്ഞുള്ള വാരാന്ത്യത്തിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് പ്രത്യേക ട്രെയിൻ അനുവദിച്ചത്. മംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും (06041) തിരിച്ചുമാണ് പ്രത്യേക ട്രെയിൻ സര്‍വീസ്.
ആഗസ്റ്റ് 17ന് രാത്രി 7.30ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ തിരുവനന്തപുരത്തെ കൊച്ചുവേളിയിലെത്തും. ആഗസ്റ്റ് 18ന് വൈകിട്ട് 6.40ന് കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്ക് തിരിച്ചും ഈ ട്രെയിൻ സര്‍വീസുണ്ടാകും.14 സ്ലീപ്പ൪കോച്ചുകളും, 3 ജനറൽ കംപാ൪ട്ടുമെൻറുകളുമാണ് അനുവദിച്ചത്. വ്യാഴാഴ്ചത്തെ സ്വാതന്ത്ര്യദിന അവധിക്കുശേഷം വാരാന്ത്യത്തിൽ തിരുവനന്തപുരത്തേക്കും മലബാറിലേക്കും പോകാനിരിക്കുന്ന യാത്രക്കാര്‍ക്ക് പ്രത്യേക ട്രെയിൻ സഹായകരമാകും.
കോട്ടയം നഗരസഭയിലെ പെന്‍ഷൻ തട്ടിപ്പ്; മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു