Asianet News MalayalamAsianet News Malayalam

സ്ഥാനം ഏറ്റെടുക്കാതെ ഐജി എ അക്ബർ; ഗതാഗത കമ്മീഷണറുടെ പൂർണ ചുമതല പ്രമോജ് ശങ്കറിന് നൽകി സർക്കാർ

ഗതാഗത കമ്മീഷണറായി നിയമിച്ച ഐജി എ അക്ബർ സ്ഥാനം ഏറ്റെടുക്കാത്ത സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.

IG Akbar not taking charge post, pramoj shankar appointed as Transport Commissioner
Author
First Published Sep 10, 2024, 3:41 PM IST | Last Updated Sep 10, 2024, 3:46 PM IST

തിരുവനന്തപുരം: ഗതാഗത കമ്മീഷണറുടെ പൂർണ ചുമതല അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കറിന് നൽകി സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ഗതാഗത കമ്മീഷണറായി നിയമിച്ച ഐജി എ അക്ബർ സ്ഥാനം ഏറ്റെടുക്കാത്ത സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.

മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് എഡിജിപി എസ് ശ്രീജിത്ത് ഗതാഗത കമ്മീഷണർ സ്ഥാനം ഒഴിഞ്ഞത്. പകരം എറണാകുളം റെയ്ഞ്ച് ക്രൈംബ്രാഞ്ച് ഐജിയായ എ അക്ബറിനെ ഗതാഗത കമ്മീഷണറായി നിയമിച്ചിരുന്നു. എന്നാൽ, ഉത്തരവിറങ്ങി ഒരു മാസം കഴിഞ്ഞിട്ടും അക്ബർ സ്ഥാനമേറ്റെടുത്തില്ല. വ്യക്തിപരമായ കാരണങ്ങളാൽ കൊച്ചിയിൽ നിന്നും മാറാൻ കഴിയില്ലെന്നാണ് അക്ബർ ഡിജിപിയെ അറിയിച്ചത്. ക്രൈംബ്രാഞ്ചിൽ നിന്നും സ്ഥാനം ഒഴിഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഗതാഗത കമ്മീഷണറുടെ ചുമതല നിര്വഹിച്ചിരുന്ന അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കറിന് പൂർണ ചുമതല നൽകിയത്. കെഎസ്ആർടിസി എംഡിയുടെ ചുമതലയും പ്രമോജ് ശങ്കറിനാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios