റാന്‍ഡം ടെസ്റ്റ് തൃശ്ശൂരില്‍ തുടങ്ങി; 400 സാമ്പിളുകള്‍ ശേഖരിക്കും

ഐസിഎംആര്‍ ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പും ചേര്‍ന്നാണ് സാമ്പിള്‍ പരിശോധിക്കുന്നത്.

ICMR  Random test started in thrissur

തൃശ്ശൂര്‍: കൊവിഡ് സമുഹവ്യാപനമറിയാൻ ഐസിഎംആറിന്‍റെ  റാന്‍ഡം ടെസ്റ്റ് തൃശ്ശൂരില്‍ തുടങ്ങി. പത്ത് പ്രദേശങ്ങളില്‍ നിന്ന് 40 സാമ്പിള്‍ വീതം 400 സാമ്പിളുകളാണ് ഇതിനായി ശേഖരിക്കുക. തുടര്‍ന്നിത് ചെന്നൈയിലെ ലാബില്‍ പരിശോധിക്കും. ഐസിഎംആര്‍ ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പും ചേര്‍ന്നാണ് സാമ്പിള്‍ പരിശോധിക്കുന്നത്.

 നിലവിൽ ലക്ഷണങ്ങളോ രോഗമോ ഇല്ലാത്തവരില്‍ നിന്നാണ് സാമ്പിള്‍ ശേഖരിക്കുന്നത്. രക്തമെടുത്ത് ആന്‍റിബോഡി സാന്നിധ്യമാണ് പരിശോധിക്കുന്നത്. രോഗമുണ്ടോയെന്നതിനൊപ്പം, സമൂഹവ്യാപനം ഉണ്ടായോ എന്നും ആന്‍റിബോഡി രൂപപ്പെട്ട് ചികിത്സയില്ലാതെ തന്നെ പ്രതിരോധശേഷി കൈവരിച്ചോയെന്നും പരിശോധിക്കും. 20 അംഗസംഘമാണ് പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ പരിശോധന നടത്തുന്നത്. ആരോഗ്യ വകുപ്പിന്‍റെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും സഹായത്തോടെയാണിത്. ഐസിഎംആർ നിയോഗിച്ച സംഘം 5 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios