Asianet News MalayalamAsianet News Malayalam

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി; 'കേസെടുക്കാവുന്ന പരാതികളുണ്ട്'

അതിജീവിതമാരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. എഫ്ഐആര്‍ വിവരങ്ങളിൽ അടക്കം അതിജീവിതമാരുടെ പേര് മറയ്ക്കണമെന്നാണ് നിര്‍ദേശം.  

High Court important observation on Hema committee report says there are actionable complaints
Author
First Published Oct 14, 2024, 7:18 PM IST | Last Updated Oct 14, 2024, 7:18 PM IST

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ മുഴുവൻ വായിച്ചെന്നും ഇതിൽ കേസ് എടുക്കാവുന്ന പരാതികളും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. എസ് ഐ ടി അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി അറിയിച്ചു. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ മദ്യം, ലഹരി ഉപയോഗം സംബന്ധിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പരാമർശമുണ്ട്.

എസ് ഐ ടി ആ കാര്യങ്ങളും പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതിജീവിതമാരുടെ സ്വകാര്യത എസ് ഐ ടി ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. എഫ്ഐആര്‍ വിവരങ്ങളിൽ അടക്കം അതിജീവിതമാരുടെ പേര് മറയ്ക്കണമെന്നാണ് നിര്‍ദേശം. എഫ്ഐആര്‍ പകർപ്പ് ആർക്കും ലഭ്യമാകരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പരാതിക്കാരെ മൊഴി നൽകാൻ നിർബന്ധിക്കരുത് എന്നും കോടതി ആവർത്തിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios