തിലക് വര്‍മ നായകന്‍, അഭിഷേക് ശര്‍മ വൈസ് ക്യാപ്റ്റൻ; എമേര്‍ജിംഗ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമായി
ഒമാനില്‍ 18 മുതലാണ് ടൂര്‍ണമെന്‍റ് തുടങ്ങുന്നത്. 19ന് പാകിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.
മുംബൈ: എമേര്‍ജിംഗ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ എ ടീമിനെ തിലക് വര്‍മ നയിക്കും. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഓപ്പണറായി ഇറങ്ങിയ അഭിഷേക് ശര്‍മയാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ. ഒമാനില്‍ 18 മുതലാണ് ടൂര്‍ണമെന്‍റ് തുടങ്ങുന്നത്.
ഇന്ത്യൻ താരം രാഹുല്‍ ചാറും ടീമിലുണ്ട്. ഐപിഎല്ലില്‍ ലഖ്നൗവിനായി തിളങ്ങിയ ആയുഷ് ബദോനി, കൊല്‍ക്കത്ത താരം രമണ്‍ദീപ് സിംഗ്, പഞ്ചാബ് കിംഗ്സ് താരം പ്രഭ്‌സിമ്രാന്‍ സിംഗ്, മുംബൈ ഇന്ത്യൻസിന്‍റെ നെഹാല്‍ വധേര, ആര്‍സിബി താരം അനൂജ് റാവത്ത്, ഗുജറാത്ത് ടൈറ്റൻസ് താരം സായ് കിഷോര്‍ എന്നിവരെല്ലാം അടങ്ങുന്നതാണ് ഇന്ത്യൻ ടീം.
അടിമുടി മാറ്റവുമായി പാകിസ്ഥാൻ, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു
2022ലെ ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് നേട്ടത്തില്‍ പങ്കാളായായിരുന്ന നിഷാന്ത് സന്ധു, ദുലീപ് ട്രോഫിയിലും അണ്ടര്‍ 19 ലോകകപ്പിലും തിളങ്ങിയ അന്‍ഷുല്‍ കാംബോജ് എന്നിവരും ടീമന്‍റെ ഭാഗമാണ്. 18ന് തുടങ്ങുന്ന ടൂര്‍ണമെന്‍റില്‍19ന് പാകിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതാദ്യാമായാണ് എമേര്‍ജിംഗ് ഏഷ്യാ കപ്പ് ടി20 ഫോര്‍മാറ്റില്‍ നടത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. 2013ലെ ആദ്യ എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ ഇന്ത്യയാണ് ചാമ്പ്യൻമാരായാതെങ്കിലും അവസാനം നടന്ന രണ്ട് ചാമ്പ്യൻഷിപ്പിലും പാകിസ്ഥാനാണ് കിരീടം നേടിയത്. 2023ല്‍ നടന്ന ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ഇന്ത്യയെ തോൽപ്പിച്ചാണ് പാകിസ്ഥാന്‍ കിരീടം നേടിയത്.
എമേര്‍ജിംഗ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം: തിലക് വർമ്മ (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, ആയുഷ് ബഡോണി, നിശാന്ത് സിന്ധു, അനുജ് റാവത്ത്, പ്രഭ്‌സിമ്രാൻ സിംഗ്, നെഹാൽ വധേര, അൻഷുൽ കംബോജ്, ഋത്വിക് ഷോക്കീൻ, ആഖിബ് ഖാൻ, വൈഭവ് അറോറ, റാസിഖ് സലാം, രാഹുൽ കിഷോർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക