Asianet News MalayalamAsianet News Malayalam

'പന്നിയങ്കരയില്‍ പുതുക്കിയ ടോള്‍ പിരിക്കരുത്'; കൂട്ടിയ ടോള്‍ ഈടാക്കുന്നത് ഹൈക്കോടതി തടഞ്ഞു

ടോൾ പിരിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ടോൾ കമ്പനി ബസ് ഉമകൾക്ക് എതിരെ ഹർജി നൽകിയിരുന്നു. 

High Court has stayed the collection of toll at the revised rates at Panniyankara toll plaza
Author
kozhikode, First Published May 27, 2022, 7:56 PM IST | Last Updated May 27, 2022, 11:00 PM IST

പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ (Panniyankara toll plaza) പുതുക്കിയ നിരക്കിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞു.  പഴയ നിരക്കിൽ ടോൾ പിരിക്കണം എന്നാണ് ഹൈക്കോടതി സിംഗിൽ  ബെഞ്ചിന്‍റെ ഉത്തരവ്. ടോൾ പിരിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ടോൾ കമ്പനി ബസ് ഉടമകൾക്ക് എതിരെ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ  കക്ഷി ചേർന്ന അഡ്വ. ഷാജി കെ കോടങ്കണ്ടത്താണ് പണി പൂർത്തിയാകാതെ അമിത നിരക്ക് ഈടാക്കുന്നത് ചോദ്യം ചെയ്തത്. പണി പൂർത്തിയാക്കാതെ കമ്പനിക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയതും ചോദ്യം ചെയ്തെങ്കിലും,വേറെ ഹർജി നൽകാനായിരുന്നു  ഹൈക്കോടതി നിർദേശം. ടോളിൽ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ബസ് ഉടമകൾ വൻ പ്രതിഷേധം നടത്തിയിരുന്നു.

നടിയെ ആക്രമിച്ച കേസിൽ കൂടുതൽ സമയം തേടി ക്രൈംബ്രാ‍ഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ (Actress Attack Case) അന്വേഷണം പൂർത്തിയാക്കാൻ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്. അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം വേണമെന്നാണ് അവശ്യപ്പെട്ടത്. തെളിവുകൾ ശേഖരിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. നേരത്തെ അന്വേഷണം അവസാനിപ്പിച്ച് അന്തിമ കുറ്റപത്രം നൽകാൻ അന്വേഷണ സംഘം ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത രംഗത്തെത്തി.

കേസന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനായി ഭരണതലത്തിൽ നിന്ന് രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നുവെന്നതടക്കം സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയാണ് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്.  ഈ ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബെഞ്ചാണ് അതിജീവിതയുടെ ഹർജി പരിഗണിക്കുന്നത്. ഹർജിയിൽ കഴിഞ്ഞ ദിവസം സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. ഹർജിയിലെ ആക്ഷേപങ്ങൾ തെറ്റാണെന്നാണ് സർക്കാർ വാദിച്ചത്. കൂടാതെ കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും അന്വേഷണം സംബന്ധിച്ചുള്ള  നടിയുടെ ഭീതിഅനാവശ്യമാണെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios