Asianet News MalayalamAsianet News Malayalam

എഡിജിപിക്ക് വീഴ്ചയുണ്ടെന്ന് വിലയിരുത്തി സിപിഎം; റിപ്പോർട്ടിൽ പരാമർശം, അജിത് കുമാറിനെതിരെ നടപടിയ്ക്ക് സാധ്യത

ഡിജിപി റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശം ഉണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം നടപടി ഉറപ്പാക്കുമെന്നാണ് റിപ്പോർട്ട്. 
 

 cpm againt adgp mr ajithkumar Based on the investigation report, action will be taken against Ajit Kumar
Author
First Published Oct 4, 2024, 6:36 PM IST | Last Updated Oct 4, 2024, 6:44 PM IST

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് വീഴ്ചയുണ്ടെന്ന് വിലയിരുത്തി സിപിഎം. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അജിത് കുമാറിനെതിരെ നടപടിയെടുക്കും. ഡിജിപി റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശം ഉണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം നടപടി ഉറപ്പാക്കുമെന്നുമാണ് റിപ്പോർട്ട്. സിപിഎം സംസ്ഥാന സമിതി യോ​ഗത്തിലാണ് എഡിജിപിയുടേയും മുഖ്യമന്ത്രി പിണറായി വിജയൻ്റെ പിആർ അഭിമുഖത്തിനെതിരേയും വിമർശനമുണ്ടായത്.

സിപിഎം സംസ്ഥാന സമിതിയിൽ പിആർ ആരോപണം പാടെ നിഷേധിക്കുന്ന സമീപനം ആവർത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. പിആർ സംബന്ധിച്ച എല്ലാ ചോദ്യത്തിനും " പിആർ ഇല്ല" എന്ന ഒറ്റ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. അഭിമുഖത്തിനായി ദേവകുമാറിന്റെ മകൻ നിരന്തരം സമീപിക്കുമായിരുന്നുവെന്നും ഫ്രീലാൻസ് മാധ്യമപ്രവർത്തകനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പിആറിന് വേണ്ടി ആരെയും നിയോഗിക്കുകയോ ആർക്കും പണം കൊടുക്കുകയോ ചെയ്തിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. 

അതേസമയം, എഡിജിപിയെ മാറ്റുന്നതിനുള്ള സമയം ഒന്നും കുറിച്ചു വച്ചിട്ടില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. റിപ്പോർട്ടിന്റെ വെളിച്ചത്തിൽ വേണ്ട നടപടി ഇടത് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്നതാണ് സിപിഐ നിലപാട്. ഏത് വിഷയത്തിൽ ആയാലും ഇടതുപക്ഷ പരിഹാരമാണ് സിപിഐ ലക്ഷ്യമെന്നും ബിനോയ് വിശ്വം പറഞ്ഞു.

എഡിജിപി എംആർ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി കഴിഞ്ഞ ദിവസം ബിനോയ് വിശ്വം പറഞ്ഞിരുന്നു. സിപിഐ സംസ്ഥാന നിർവാഹക കൗൺസിൽ യോഗത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്. എഡിജിപി വിവാദത്തിൽ സംസ്ഥാന നേതൃയോഗത്തിൽ ശക്തമായ വിമർശനം ഉയർന്നതോടെയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അൽപ്പം കൂടി കാത്തിരിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞത്. ഡിജിപിയുടെ നേതൃത്വത്തിൽ എഡിജിപിക്കെതിരെ നടക്കുന്ന അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ട കാര്യവും ബിനോയ് വിശ്വം യോഗത്തെ അറിയിച്ചു.

25 കോടിയുടെ ഉടമയെ അറിയാൻ നാലു നാളുകൾ കൂടി; ഓണം ബമ്പറിൽ ഇനി വിൽക്കാൻ ബാക്കിയുള്ളത് 7 ലക്ഷം ടിക്കറ്റുകൾ മാത്രം

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios