Governor : ​ഗവർണറുടെ കത്ത് ​ഗൗരവമുള്ളത്, മന്ത്രി രാജിവെക്കണം; ലോകായുക്തയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല

കണ്ണൂർ വിസിയുടെ നിയമനത്തിൽ ഗവർണർ സൂചിപ്പിക്കുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചു. വിഷയത്തിൽ ലോകായുക്തയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

governors letter serious minister should resign ramesh chennithala will approach the lokayukta

തിരുവനന്തപുരം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Arif Muhammed Khan) മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan) നൽകിയ കത്ത് അതീവ ​ഗൗരവമുള്ളതാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala) പറഞ്ഞു. കണ്ണൂർ വിസിയുടെ (Kannur VC) നിയമനത്തിൽ ഗവർണർ സൂചിപ്പിക്കുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു (R Bindu) അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചു. വിഷയത്തിൽ ലോകായുക്തയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

കഴിഞ്ഞകാലങ്ങളിൽ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ സത്യമെന്ന് തെളിഞ്ഞിരിക്കുകയാണ്. കെ ടി ജലീൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ ഉന്നയിച്ച വസ്തുതകൾ പ്രതിപക്ഷ ജല്പനങ്ങൾ എന്ന് ആരോപിച്ചു സർക്കാർ തള്ളിക്കളഞ്ഞു. ഇപ്പോൾ നിയമവിരുദ്ധമായി ഒപ്പിടാൻ താൻ നിർബന്ധിക്കപ്പെട്ടു എന്ന് ഗവർണർ പറയുന്നു.  കണ്ണൂർ വിസിക്ക് ഇനി അധികാരത്തിൽ തുടരാനാകുമോ. ഇക്കാര്യത്തിൽ മന്ത്രി ബിന്ദു പ്രതിക്കൂട്ടിലാണ്. മന്ത്രിയാണ് പുനർനിയമനം ആവശ്യപ്പെട്ട് ​ഗവർണർക്ക് കത്തെഴുതിയത്. മന്ത്രിക്ക് കത്തെഴുതാൻ അവകാശം ഇല്ല. മന്ത്രി ആർ.ബിന്ദു രാജിവെക്കണം.

Read Also: സർവകലാശാല ഭരണത്തിൽ രാഷ്ട്രീയ ഇടപെടൽ അതിരൂക്ഷം, പദവി ഒഴിയാൻ തയ്യാര്‍;സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ

സംസ്കൃത യൂണിവേഴ്‌സിറ്റിയിൽ പാർട്ടിക്കാരെ നിയമിക്കാൻ ശ്രമം നടന്നു. മന്ത്രിക്ക് അധികാരത്തിൽ തുടരാനാകില്ല. കേരളത്തിലെ സർവകലാശാലകളെ മാർക്സിസ്റ്റ് പാർട്ടി ഓഫീസുകളാക്കി അധഃപതിപ്പിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ഇത്തരം സംഭവം ഉണ്ടായിട്ടില്ല. കണ്ണൂർ വിസി അടിയന്തരമായി സ്ഥാനം ഒഴിയണം. കെ ടി ജലീൽ ചെയ്ത അതേ കാര്യമാണ് ആർ ബിന്ദുവും ചെയ്തത്. തുടർഭരണം കിട്ടിയപ്പോൾ ആരും ചോദിക്കാനില്ല എന്ന നിലയിലാണ് സർക്കാർ. വിരമിച്ചവർക്ക് പോലും പുനർനിയമനം നൽകുന്നു. എ ജി നിയമോപദേശം നൽകുമ്പോൾ അന്തസ്സ് ഉണ്ടാകണം.

മുസ്ലിം ലീഗിനെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തേണ്ട. ഭീഷണി കയ്യിൽ വെച്ചാൽ മതി. വിരട്ടി കളയാം എന്നു മുഖ്യമന്ത്രി കരുതേണ്ട. മുസ്ലീം ലീ​ഗ് വിവാദ പരാമർശം തള്ളികളഞ്ഞിട്ടുണ്ട്. പക്ഷേ ഭീഷണി നടക്കില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. 

Read Also: എകെജി സെൻററിലുള്ളവരോട് കാണിക്കുന്ന ധാർഷ്ട്യം ലീഗിനോട് വേണ്ട; മുഖ്യമന്ത്രിക്കെതിരെ മുനീർ

Latest Videos
Follow Us:
Download App:
  • android
  • ios