'കൃത്യമായി കണക്ക് ബോധിപ്പിച്ചാൽ ഫണ്ട് കിട്ടും'; കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിച്ച് ഗവര്‍ണര്‍

വയനാട് ദുരിതാശ്വാസം വൈകുന്നതിൽ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. കൃത്യമായി കണക്കുകൾ കേന്ദ്രത്തെ ബോധിപ്പിച്ചാൽ ഫണ്ട് കിട്ടുമെന്ന് ഗവര്‍ണര്‍

Governor Arif Mohammed khan defends Central Government on wayanad landslide relief delay

കൊച്ചി: വയനാട് ദുരിതാശ്വാസം വൈകുന്നതിൽ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ .സംസ്ഥാന സർക്കാർ കയ്യിലുള്ള ഫണ്ട്‌ ചിലവഴിക്കാൻ തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ ഗവർണർ കൃത്യമായി കണക്കുകൾ കേന്ദ്രത്തെ ബോധിപ്പിച്ചാൽ ഫണ്ട് കിട്ടുമെന്നും പറഞ്ഞു.

ഫണ്ട് സംബന്ധിച്ച് സംസ്ഥാനത്തിന്‍റെ വാദങ്ങൾ ശരിയല്ലെന്നും മറ്റാരേക്കാളും വയനാട്ടിലെ പുനരധിവാസം ഉറപ്പാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കാണ് തനിക്ക് വിശ്വാസമെന്നും ഗവർണർ കൊച്ചിയിൽ പറഞ്ഞു.

അതേസമയം, വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ കടം എഴുതിത്തളളാൻ നിർദേശിക്കാനാകില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു. മോറട്ടോറിയമോ ബാധ്യതകളുടെ പുനക്രമീകരണമോ ആണ് നിലവിൽ സാധ്യതമായ വഴി. ഇക്കാര്യത്തിൽ അതത് ബാങ്കുകൾക്ക് ആവശ്യമായ തിരുമാനം എടുക്കാം.

സംസ്ഥാന സർക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ  വി തോമസ് നൽകിയ കത്തിനാണ് റിസർവ് ബാങ്ക് മറുപടി നൽകിയത്. എന്നാൽ, വയനാട് ദുരിത ബാധിതരോട് അനുഭാവ പൂർണമായ സമീപം ഉണ്ടാവണമെന്ന് കൊച്ചിയിലെത്തിയ റിസർവ് ബാങ്ക് ഗവർണറോട് ആവശ്യപ്പെട്ടതായി കെ വി തോമസ് അറിയിച്ചു.

കടം എഴുതിത്തളളുന്നതടക്കമുളള കാര്യങ്ങളിൽ സംസ്ഥാന ബാങ്കേഴ്സ് സമിതിക്ക് തീരുമാനങ്ങൾ എടുക്കാനാകും. സംസ്ഥാന തലത്തിൽ തന്നെയാണ് ഇതുസംബന്ധിച്ച തീരുമാനം എടുക്കേണ്ടതെന്നും സംസ്ഥാന ബാങ്കേഴ്സ് സമിതിക്ക് ഒന്നുകിൽ അത് എഴുതിത്തള്ളാനുള്ള തീരുമാനം എടുക്കാമെന്നും അല്ലെങ്കില്‍ പുനക്രമീകരിക്കാമെന്നും കെവി തോമസ് പറഞ്ഞു.

കേന്ദ്രം വയനാട് ദുരന്തത്തിൽ രാഷ്ട്രീയം കളിക്കുന്നു, പ്രതിഷേധം ശക്തമാക്കുമെന്ന് എംവി ഗോവിന്ദൻ

 

Latest Videos
Follow Us:
Download App:
  • android
  • ios