Asianet News MalayalamAsianet News Malayalam

സർക്കാർ ഡോക്ടർ ശസ്ത്രക്രിയക്ക് കൈക്കൂലി ആവശ്യപ്പെട്ടു; പരാതി അടൂർ ജനറൽ ആശുപത്രിയിലെ സർജനെതിരെ

ത്തനംതിട്ട അടൂർ ജനറൽ ആശുപത്രി സർജനെതിരെയാണ് പരാതി. ഡോക്ടർ പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട ശബ്ദരേഖയും പുറത്തുവന്നു.

Government doctor demanded bribe for surgery in Adoor Government General Hospital
Author
First Published Oct 9, 2024, 9:41 AM IST | Last Updated Oct 9, 2024, 11:29 AM IST

പത്തനംതിട്ട: സർക്കാർ ഡോക്ടർ ശസ്ത്രക്രിയക്ക് കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. പത്തനംതിട്ട അടൂർ ജനറൽ ആശുപത്രി സർജനെതിരെയാണ് ആരോപണം ഉയര്‍ന്നത്. ഡോക്ടർ പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട ശബ്ദരേഖയും പുറത്ത് വന്നു. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് രേഖാമൂലം പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു.

ആശുപത്രിയിൽ സർജറി ചെയ്യാൻ പണം ചോദിച്ചിട്ടില്ലെന്നാണ് ഡോക്ടർ പറയുന്നത്. പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് ശസ്ത്രക്രിയ ചെയ്യാനാണ് തുക ആവശ്യപ്പെട്ടതെന്നാണ് ഡോക്ടറുടെ വിശദീകരണം. പരാതിക്കാരിയുടെ സഹോദരിയെയാണ് ചികിത്സയ്ക്കായി കൊണ്ടുപോയത്. സംഭവത്തില്‍ ഡോക്ടറോട് വിശദീകരണം തേടിയെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആശുപത്രിയിലെ ചികിത്സയ്ക്ക് പണം ചോദിച്ചിട്ടില്ലെന്നാണ് ഡോക്ടർ വിശദീകരണം നൽകിതെന്നും കൈക്കൂലി ആരോപണം വകുപ്പിന് റിപ്പോർട്ട് ചെയ്യുമെന്നും സൂപ്രണ്ട് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios