ഫാഷൻ ഗോൾഡ് തട്ടിപ്പ്: ജ്വല്ലറി മാനേജർ സൈനുൾ ആബിദ് കീഴടങ്ങി, മുഖ്യപ്രതി പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിൽ
ഒരു മാസത്തിലേറെയായി ഒളിവിലായിരുന്നു സൈനുൽ ആബിദ്. ഫാഷൻ ഗോൾഡിന്റെ മൂന്ന് ശാഖകളുടെയും മാനേജരായിരുന്നു ഇയാൾ. ഒളിവിൽ കഴിയുന്നതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി ഇയാൾ ഹൈക്കോടതിയിൽ എത്തിയിരുന്നു.
കാസർകോട്: ഏറെ വിവാദമായ കാസർകോട് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രധാന പ്രതികളിലൊരാളയ സൈനുൾ ആബിദ് പൊലീസിന് മുൻപിൽ കീഴടങ്ങി. ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ ജനറൽ മാനേജറായിരുന്ന സൈനുൽ ആബിദ് കാസർകോട് എസ്.പി
ഓഫിസിൽ എത്തിയാണ് കീഴടങ്ങിയത്.
ഒരു മാസത്തിലേറെയായി ഒളിവിലായിരുന്നു സൈനുൽ ആബിദ്. ഫാഷൻ ഗോൾഡിന്റെ മൂന്ന് ശാഖകളുടെയും മാനേജരായിരുന്നു ഇയാൾ. ഒളിവിൽ കഴിയുന്നതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി ഇയാൾ ഹൈക്കോടതിയിൽ എത്തിയിരുന്നു. ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്.
ഇയാളെ കസ്റ്റഡിയിലെടുത്ത അന്വേഷണ ഉദ്യോഗസ്ഥർ പ്രാഥമിക വിവരങ്ങൾ ചോദിച്ചറിഞ്ഞു. ചോദ്യം ചെയ്യല്ലിന് ശേഷം സൈനുൽ ആബിദിൻ്റഖെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നിക്ഷേപത്തട്ടിപ്പിൻ്റെ എല്ലാ ഉത്തരവാദിത്തവും പൂക്കോയ തങ്ങൾക്കാണെന്നാണ് ആബിദ് പൊലീസിനോട് പറഞ്ഞത്. ഇതേ മൊഴിയാണ് കേസിൽ നേരത്തെ അറസ്റ്റിലായ എം.സി കമറുദീനും നൽകിയിട്ടുള്ളത്. ഇബ്രാഹിം കുഞ്ഞിൻ്റെ അറസ്റ്റിന് പിന്നാലെ ഒളിവിൽ പോയ പൂക്കോയ തങ്ങളെ ഇതുവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.