വ്യാജ ഡി​ഗ്രി: എംഎസ്എം കോളേജിന് വീഴ്ച്ച പറ്റി, സിപിഎം നേതാവ് ശുപാർശ ചെയ്തതിൽ തെറ്റില്ല: മന്ത്രി ബിന്ദു

പ്രവേശനത്തിന് സിപിഎം നേതാവ് ശുപാർശ ചെയ്തതിൽ തെറ്റില്ല. സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സർവ്വകലാശാലകളിൽ സംവിധാനം കൊണ്ടുവരുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിലാണ് മന്ത്രിയുടെ പ്രതികരണം. 

Fake degree: MSM college failed there is nothing wrong with CPM leader's recommendation Minister Bindu fvv

തിരുവനന്തപുരം: നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റിൽ കായംകുളം എംഎസ്എം കോളേജിന് വീഴ്ചയെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. തങ്ങൾ പഠിപ്പിച്ച വിദ്യാർത്ഥിയെ വകുപ്പിലെ അധ്യാപകർ തിരിച്ചറിഞ്ഞില്ല എന്ന് പറയുന്നത് ഗൗരവമുള്ള കാര്യമാണ്. പ്രവേശനത്തിന് സിപിഎം നേതാവ് ശുപാർശ ചെയ്തതിൽ തെറ്റില്ല. സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സർവ്വകലാശാലകളിൽ സംവിധാനം കൊണ്ടുവരുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിലാണ് മന്ത്രിയുടെ പ്രതികരണം. 

തൊപ്പിക്ക് കയ്യടിക്കുന്ന കുട്ടികളെ കണ്ടപ്പോൾ വേദന തോന്നി: തൊപ്പിക്കെതിരെ മന്ത്രി ആർ ബിന്ദു 

 അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ പുറത്താക്കിയ നിഖിൽ തോമസിനെ പിടിയിൽ. കോട്ടയം ബസ് സ്റ്റാൻ്റിൽ നിന്നാണ് നിഖിലിനെ പൊലീസ് പിടികൂടിയത്. കെഎസ്ആർടിസി ബസിൽ ഇരിക്കവെയായിരുന്നു കസ്റ്റഡിയിലെടുത്തത്. വൈകീട്ട് മുതൽ തന്നെ പൊലീസിന് മുന്നിൽ കീഴടങ്ങുമെന്ന  സൂചനകൾ ഉണ്ടായിരുന്നു. പിന്തുടർന്നാണ് അറസ്റ്റ്  ചെയ്തതെന്ന് പൊലീസ് പറയുന്നു. 

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് പ്രതിയായ നിഖിൽ തോമസ് ഒളിവിലായി അഞ്ച് ദിവസം കഴിഞ്ഞാണ് പിടിയിലാകുന്നത്. കീഴടങ്ങാൻ നിഖിലിന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്റ്റഷനിൽ വിളിച്ചു വരുത്തി മണിക്കൂറുകൾ ചോദ്യം ചെയ്തു. മൂന്ന് സിഐമാരെ കൂടി ഉൾപ്പെടുത്തി അന്വഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. 

വ്യാജ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസ് പിടിയിൽ

വിവാദമായതിന് പിന്നാലെ, നിഖിൽ തോമസിനെ സിപിഎം പുറത്താക്കിയിരുന്നു. ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല തന്നെ വ്യക്തമാക്കിയതിന് പിന്നാലെ എസ്എഫ്ഐയും നിഖിലിനെ പുറത്താക്കിയിരുന്നു. നിഖിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മും പ്രവർത്തകനെതിരെ നടപടിയെടുത്തത്.

Latest Videos
Follow Us:
Download App:
  • android
  • ios