'നിപ സമ്പർക്ക പട്ടികയിൽ 257 പേർ, 44 ആരോഗ്യ പ്രവർത്തകർ, കൂടുതൽ പരിശോധനാ ഫലം ഇന്നറിയാം' : ആരോഗ്യമന്ത്രി

 44 പേർ ആരോഗ്യ പ്രവർത്തകരാണ്. 51 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 17 പേർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതായും ആരോഗ്യമന്ത്രി വിശദീകരിച്ചു

expecting more nipah sample test today health minister veena george  press meet kozhikode

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരനുമായി സമ്പർക്കമുണ്ടായവരുടെ പട്ടികയിൽ 6 പേരെ കൂടി ഉൾപ്പെടുത്തി. ഇതോടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം  257 ആയി. 257 പേരും രോഗിയുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവരാണ്. ഇതിൽ 44 പേർ ആരോഗ്യ പ്രവർത്തകരാണ്. 51 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 17 പേർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതായും ആരോഗ്യമന്ത്രി വിശദീകരിച്ചു. 

കർഫ്യൂ ഇല്ല, ഞായറാഴ്ച ലോക്ക് ഡൗൺ പിൻവലിച്ചു, കോളേജുകൾ പ്രവർത്തിക്കും, കേരളം കൂടുതൽ തുറക്കുന്നു

35 പേർ മറ്റു ജില്ലകളിൽ നിന്നുള്ളവരാണ് ഇതിൽ 20 പേർ മെഡിക്കൽ കോളേജിലുണ്ട്. 5 പേരുടെ പരിശോധനാ ഫലം പൂനെയിൽ നിന്ന് ഇന്ന് വരും. കോഴിക്കോട് പരിശോധിക്കുന്ന 36 പേരുടെ ഫലവും ഇന്ന് വരുമെന്നും മന്ത്രി വിശദീകരിച്ചു. രോഗ ഉറവിടം ഇതുവരെയും വ്യക്തമാകാത്ത സാഹചര്യത്തിൽ സംശയത്തിലുള്ള കാട്ടു പന്നികളുടെ സാമ്പിൾ എടുക്കും. ഇന്ന് ശേഖരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

നിപയിൽ ആശ്വാസം; രണ്ട് പേര്‍ക്ക് കൂടി നെഗറ്റീവ്; ചാത്തമംഗലം പഞ്ചായത്ത് പൂർണമായി അടച്ചിടും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

Latest Videos
Follow Us:
Download App:
  • android
  • ios