Asianet News MalayalamAsianet News Malayalam

ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം എക്സൈസ് പരിശോധന; 2.2 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപം എക്സൈസ് നടത്തിയ പരിശോധനയിൽ 2.255 കിലോ ഗ്രാം കഞ്ചാവാണ് പിടികൂടിയത്. 

Excise arrested a native of Odisha with ganja near Alappuzha KSRTC stand
Author
First Published Sep 25, 2024, 11:23 AM IST | Last Updated Sep 25, 2024, 11:23 AM IST

ആലപ്പുഴ: ആലപ്പുഴയിൽ കഞ്ചാവ് വേട്ട. കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപം എക്സൈസ് നടത്തിയ പരിശോധനയിൽ 2.255 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിക്കൊണ്ട് വന്ന ഒഡീഷ സ്വദേശിയായ ജേക്കബ് കൈസ്‌കയെ (39) അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ഫെമിൻ.ജി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷിബു.പി.ബെഞ്ചമിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ.വി.ബി, ഗോപീകൃഷ്ണൻ, വർഗീസ് പയസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വർഗ്ഗീസ്.എ.ജെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

അതേസമയം, ആറ്റിങ്ങലിൽ 40 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ നാല് പ്രതികൾക്കും 12 വർഷം വീതം തടവും ഒന്നര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം സ്വദേശികളായ അര്‍ജ്ജുന്‍ നാഥ്‌ (27), അജിന്‍ മോഹന്‍ (25), ഗോകുല്‍രാജ് (26), ഫഹദ് (26) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2020 ഓ​ഗസ്റ്റ് 22ന് ആറ്റിങ്ങൽ ആലംകോട് പ്രവർത്തിച്ചിരുന്ന മമ്പ റെസ്റ്റോറന്റ് കഫെ എന്ന സ്ഥാപനത്തിൽ നിന്നും പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ചിരുന്ന വാഹനങ്ങളിൽ നിന്നും കഞ്ചാവ് സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ നിന്നുമായാണ് 40 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. റെസ്റ്റോറന്റിന്റെ മറവിലായിരുന്നു കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്നത്. ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന അജിദാസ്.എസും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്.

READ MORE: കൈപ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആംബുലൻസിൽ കയറ്റി വിട്ട സംഭവം; അഞ്ച് പേർ പിടിയിൽ

Latest Videos
Follow Us:
Download App:
  • android
  • ios