Culture

അതിമനോഹരം

അതിമനോഹരമായതും, കാലപ്പഴക്കം കൊണ്ട് വിശിഷ്ടമായിത്തീർന്നതുമായ അനേകം വസ്തുക്കൾ ലേലത്തിന് എത്താറുണ്ട്. അതുപോലെ ലേലത്തിനെത്തുകയാണ് ഈ മനോഹര നെക്ലേസും.

Image credits: Sotheby's

500 വജ്രങ്ങൾ

500 വജ്രങ്ങൾ പതിച്ച വിശിഷ്ടമായ നെക്ലേസാണ് ലേലത്തിന് എത്തിയിരിക്കുന്നത്. ലേലത്തിൽ വന്നിട്ടുള്ളതിൽ വച്ച് ഏറ്റവും അപൂർവമായ ഡയമണ്ട് നെക്ലേസുകളിലൊന്നാണിത്.

Image credits: Sotheby's

നവംബർ 11

ജനീവയിൽ നവംബർ 11 -നാണ് ലേലം നടക്കുകയെന്ന് പ്രശസ്ത ലേലസ്ഥാപനമായ സോത്തെബീസ് സ്ഥിരീകരിച്ചു. 

Image credits: Sotheby's

ഓൺലൈൻ ലേലം

ഇതിന് മുന്നോടിയായുള്ള ഓൺലൈൻ ലേലം ഒക്‌ടോബർ 25 മുതൽ സോത്തെബീസിന്റെ വെബ്‌സൈറ്റിൽ ആരംഭിക്കും.

Image credits: Sotheby's

300 കാരറ്റ്

18-ാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ നിർമ്മിച്ച ഇതിന് ഏകദേശം 300 കാരറ്റ് ഭാരമുണ്ട്, അമ്പത് വർഷത്തിന് ശേഷം ആദ്യമായിട്ടാണ് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത്.

Image credits: Sotheby's

ഫ്രഞ്ച് വിപ്ലവത്തിന് മുമ്പ്

എപ്പോൾ, എവിടെവച്ച്, ആര് നിർമ്മിച്ചു എന്നത് വ്യക്തമല്ല. ഫ്രഞ്ച് വിപ്ലവത്തിന് തൊട്ടുമുമ്പ് സൃഷ്ടിക്കപ്പെട്ടതായിരിക്കാം എന്നാണ് കരുതുന്നത്. . 

Image credits: Sotheby's

മാർജോറി പേജറ്റ്

1937-ൽ, ആംഗ്ലിസിയിലെ മാർജിയോനെസായ മാർജോറി പേജറ്റ്, ജോർജ്ജ് ആറാമൻ രാജാവിൻ്റെ കിരീടധാരണത്തിന് ഈ നെക്ലേസാണ് ധരിച്ചത്. 

 

Image credits: Sotheby's

വിശിഷ്ടം

1953 -ൽ, അവളുടെ മരുമകൾ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിൽ പങ്കെടുത്തത് അതേ ആഭരണം ധരിച്ചായിരുന്നു.  $1.8- $2.8 മില്ല്യൺ വരെയാണ് ഈ അപൂർവമായ നെക്ലേസിന് പ്രതീക്ഷിക്കുന്ന തുക.

Image credits: Sotheby's
Find Next One