'അമിത് ഷായുടെ മകനെ 10 മിനിറ്റ് ചോദ്യം ചെയ്യൂ'; ജയിലിൽ അടയ്ക്കാനുള്ള വകുപ്പ് ഇഡിക്ക് ലഭിക്കുമെന്ന് പത്മജ

ഇന്ത്യൻ രാഷ്ട്രീയത്തിലെ മിസ്റ്റർ ക്ലീൻ ആയ രാഹുൽ ഗാന്ധിയെ നാല് ദിവസം ആയി ചോദ്യം ചെയ്തിട്ടും ഇഡിക്ക് ഒരു കൃത്രിമവും കാണാൻ കഴിയുന്നില്ല. അഞ്ചാം ദിവസം വീണ്ടും ഇന്ന് ചോദ്യം ചെയ്യുകയാണ്. രാഹുൽ ഗാന്ധിയെ ഇഡിക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല.

ed questioning rahul gandhi padmaja venugopal against bjp and amit shah

തൃശൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ (Amit Shah) മകനെ 10 മിനിറ്റ് ചോദ്യം ചെയ്താൽ ജയിലിൽ അടയ്ക്കാനുള്ള വകുപ്പ് ഇഡിക്ക് ലഭിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് പത്മജ വേണു​ഗോപാൽ (Padmaja Venugopal). ഇന്ത്യൻ രാഷ്ട്രീയത്തിലെ മിസ്റ്റർ ക്ലീൻ ആയ രാഹുൽ ഗാന്ധിയെ നാല് ദിവസം ആയി ചോദ്യം ചെയ്തിട്ടും ഇഡിക്ക് ഒരു കൃത്രിമവും കാണാൻ കഴിയുന്നില്ല. അഞ്ചാം ദിവസം വീണ്ടും ഇന്ന് ചോദ്യം ചെയ്യുകയാണ്. രാഹുൽ ഗാന്ധിയെ ഇഡിക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല.

നാഷണൽ ഹെറാൾഡ് സാമ്പത്തികമായി തകർച്ചയെ നേരിട്ടപ്പോൾ അതിന്റ തുടർ നടത്തിപ്പ് സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ രൂപീകരിച്ച പുതിയ കമ്പനി ഏറ്റെടുത്തു. കോൺഗ്രസുകാർക്ക്  ആർക്കും ഇതിൽ പരാതിയില്ല. പരാതിക്കാരൻ ബിജെപിക്കാരൻ ആയ സുബ്രഹ്മണ്യൻ സ്വാമിയാണെന്നും പത്മജ ചൂണ്ടിക്കാട്ടി. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ രൂപീകരിച്ച പുതിയ കമ്പനി 'നോട്ട് ഫോർ പ്രോഫിറ്റ്' (Not for Profit) വിഭാഗം ആയ കമ്പനി ആണ്.

മോദി സർക്കാർ ഭരണത്തിൽ പരാജയം, രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ ശ്രദ്ധ തിരിക്കാൻ: കോൺഗ്രസ്

അതായത് ഈ കമ്പനി ഉടമകൾക്ക് ഇതിൽ നിന്ന് ലാഭം എടുക്കാൻ കഴിയില്ല. ഇവർക്ക് ഇത് വിൽക്കാനും കഴിയില്ല എന്നതാണ് നിയമം. ചുരുക്കി പറഞ്ഞാൽ സോണിയയും രാഹുലും പാർട്ടിക്ക് വേണ്ടി വലിയ ബാധ്യത ഏറ്റെടുത്തു. സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതി ചില സാങ്കേതിക നിയമ പ്രശ്നങ്ങളുടെ പേരിൽ മാത്രം ആണ്. ആ പരാതിയിൽ കഴമ്പില്ല എന്നു കണ്ട്  2016ൽ ഇഡി സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കുറ്റവിമുക്തരാക്കി റിപ്പോർട്ട്‌ നൽകി. ഇപ്പോൾ വീണ്ടും ഈ കേസ് കോൺഗ്രസിനെ തകർക്കാൻ മോദി സർക്കാർ ആയുധമാക്കുന്നു.

കാരണം മോദിയുടെ ദുർഭരണത്തിനെതിരെ ധീരമായി പോരാടുന്ന സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നരേന്ദ്ര മോദിയും ബിജെപിയും ഭയപ്പെടുകയാണ്. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെയുള്ള നരേന്ദ്ര മോദിയുടെയും കൂട്ടാളികളുടെയും ഈ പ്രതികാര രാഷ്ട്രീയ വേട്ടയാടലിനെ കോൺഗ്രസ്സ് ഒറ്റക്കെട്ടായി നേരിടുമെന്നും പത്മജ കൂട്ടിച്ചേർത്തു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ ഭരണപരമായി പരാജയപ്പെട്ട സർക്കാരാണെന്ന് കോൺഗ്രസ് ദേശീയ നേതാവ് അഭിഷേക് സിങ്‌വി പറഞ്ഞു.

ആശുപത്രി വികസനത്തിനുള്ള രാഹുൽ ഗാന്ധിയുടെ ഫണ്ട് നിരസിച്ച് മുക്കം നഗരസഭ: പ്രതിഷേധവുമായി കോണ്‍ഗ്രസ്

കോൺഗ്രസ് ആസ്ഥാനത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ തങ്ങളുടെ ഭരണപരമായ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ്. രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ ഇതിന്റെ ഭാഗമാണ്. കേന്ദ്ര സർക്കാരിനെ ശക്തമായി വിമർശിക്കുന്ന രാഹുൽ ഗാന്ധിയോട് പക വീട്ടുകയാണെന്നും അഭിഷേക് സിങ്‌വി പറഞ്ഞു. തന്റെ നിയമ ജീവിതത്തിൽ ഇത്രയും ദിവസങ്ങളോളം ഇത്രയും മണിക്കൂറുകൾ ഇഡി ഒരാളെ ചോദ്യം ചെയ്യുന്നത് കണ്ടിട്ടില്ലെന്ന് അഭിഷേക് സിങ്‌വി പറഞ്ഞു. എത്ര ചോദ്യങ്ങൾ ഈ കേസിൽ ചോദിക്കാനാകും? ഏഴ് വർഷമായിട്ടും ഈ കേസിൽ എഫ് ഐ ആർ ഇല്ല. പണമിടപാട് നടത്താതെ കള്ളപ്പണം വെളുപ്പിച്ചുവെന്നതാണ് രാഹുൽ ഗാന്ധിക്കെതിരെ ഇഡി ചുമത്തിയിരിക്കുന്ന കുറ്റമെന്നും അഭിഷേക് സിങ്‌വി പരിഹസിച്ചു.

National Herald case:'കോൺഗ്രസിൻ്റെ ഉയർത്തെഴുന്നേല്‍പ്പിന് ഈ ഫാസിസ്റ്റ് ഭരണം സാക്ഷിയാകും' ; വി ഡി സതീശന്‍

Latest Videos
Follow Us:
Download App:
  • android
  • ios