ദേവികുളം തെരഞ്ഞെടുപ്പ് കേസ്; ജാതി സര്‍ട്ടിഫിക്കറ്റിന്‍റെ നിയമ സാധുതയെക്കുറിച്ച് ചോദ്യങ്ങളുമായി സുപ്രീംകോടതി

തെരഞ്ഞെടുപ്പ് ഹർജിയിൽ ജാതി സർട്ടിഫിക്കറ്റ് ചോദ്യം ചെയ്യാനാകുമോയെന്നും സർട്ടിഫിക്കറ്റ് നൽകിയ അധികാരിയെ കേള്‍ക്കാതെ കോടതിക്ക് സര്‍ട്ടിഫിക്കറ്റ് തള്ളാനാകുമോയെന്നും ജസ്റ്റിസ് എ എസ് ഓക്ക ചോദിച്ചു.

Devikulam assembly election case against A Raja Supreme Court about caste certificate

ദില്ലി: ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ ജാതി സര്‍ട്ടിഫിക്കറ്റിന്‍റെ നിയമ സാധുതയെക്കുറിച്ച് ചോദ്യങ്ങളുമായി സുപ്രീംകോടതി. തെരഞ്ഞെടുപ്പ് ഹർജിയിൽ ജാതി സർട്ടിഫിക്കറ്റ് ചോദ്യം ചെയ്യാനാകുമോയെന്നും സർട്ടിഫിക്കറ്റ് നൽകിയ അധികാരിയെ കേള്‍ക്കാതെ കോടതിക്ക് സര്‍ട്ടിഫിക്കറ്റ് തള്ളാനാകുമോയെന്നും ജസ്റ്റിസ് എ എസ് ഓക്ക ചോദിച്ചു. സിപിഎം എംഎല്‍എ എ രാജയുടെ ജാതി സര്‍ട്ടിഫിക്കറ്റ് തെറ്റാണെന്ന എതിര്‍ഭാഗത്തിന്‍റെ വാദത്തിനിടെയാണ് കോടതിയുടെ ചോദ്യം. സർട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന നടത്താന്‍ കേരളത്തില്‍ നിയമമില്ല, അങ്ങനെയെങ്കില്‍ ജാതി സർട്ടിഫിക്കറ്റ് വെറും പേപ്പർ മാത്രമാകും തെളിവാകില്ലെന്നും കോടതി നിരീക്ഷിച്ചു. തുടര്‍വാദം ഈ മാസം 25ലേക്ക് മാറ്റി.

പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സിപിഎമ്മിലെ എ രാജ മത്സരിച്ചതെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാറിന്‍റെ വാദം. എ രാജയ്ക്ക് സംവരണത്തിന് ആർഹതയില്ലെന്നാണ് സത്യവാങ്മൂലത്തിൽ കുമാര്‍ വാദിക്കുന്നത്. രാജയുടെ പൂർവീകർ 1950 ന് ശേഷമാണ് കേരളത്തിലേക്ക് എത്തിയത്. 1976 വരെ രാജയുടെ മാതാപിതാക്കൾക്ക് കേരളത്തിൽ സ്വന്തമായി സ്ഥലമോ മേൽവിലാസമോ ഇല്ലായിരുന്നുവെന്നും ഡി കുമാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലെ സംവരണത്തിൻ്റെ അനൂകൂല്യം ലഭിക്കില്ലെന്നാണ് കുമാറിന്റെ വാദം. 

Also Read:  ഗവര്‍ണര്‍ ഇടപെടുന്നു; 'സ്ഥിതി അതീവ ഗൗരവകരം', അൻവറിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios