ബംഗാൾ ഉൾക്കടലിൽ ന്യുനമർദം തീവ്രന്യുനമർദമായി ശക്തി പ്രാപിച്ചു; ഒരാഴ്ച ഇടിമിന്നലോടെ മഴ, 5 ജില്ലകളിൽ മഞ്ഞ അലർട്ട്

മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 12 മണിക്കൂറിനുള്ളിൽ ദുർബലമായി ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനും സാധ്യതയുണ്ട്.

depression in bengal sea one week rain in kerala today 5 districts yellow alert

തിരുവനന്തപുരം: മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി (Depression) ശക്തി പ്രാപിച്ചു. നാളെയോടെ (ഒക്ടോബർ 23) ചുഴലിക്കാറ്റായും (Cyclonic storm) വ്യാഴാഴ്ച രാവിലെയോടെ (ഒക്ടോബർ 24)  തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിച്ചു ഒക്ടോബർ 24 രാത്രി / ഒക്ടോബർ 25 അതിരാവിലെ ഒഡിഷ - പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാ​ഗം അറിയിച്ചു. 

മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 12 മണിക്കൂറിനുള്ളിൽ ദുർബലമായി ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനും സാധ്യതയുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. 
തമിഴ്നാടിനു മുകളിൽ മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 22 - 23 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് അഞ്ച് ജില്ലകളിലാണ് കേരളത്തിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട,  ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിയാണ് യെല്ലോ അലർട്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. 

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.\

പ്രത്യേക ജാഗ്രതാ നിർദേശം

മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും  വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. തുടർന്ന്  രാത്രിയോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 55  മുതൽ 65 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 75 കിലോമീറ്റർ വരെ എത്തുകയും, നാളെ (23/10/2024) വൈകുന്നേരം മുതൽ 24/10/2024 രാവിലെ വരെ കാറ്റിന്റെ വേഗത മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെയും ശക്തിപ്രാപിക്കാൻ സാധ്യത. 
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന പ്രദേശങ്ങളിൽ ഇന്ന് വൈകുന്നേരം മുതൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും, നാളെ (23/10/2024) രാവിലെ മുതൽ 24/10/2024 ഉച്ച വരെ മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
വടക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിൽ നാളെ (23/10/2024) രാവിലെ മുതൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. ക്രമേണ 23/10/2024 (നാളെ) രാത്രി മുതൽ 24/10/2024 രാവിലെ വരെ കാറ്റിന്റെ വേഗത മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെ എത്തുകയും, 24/10/2024 വൈകുന്നേരം മുതൽ  25/10/2024 രാവിലെ വരെ മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വരെയും ശക്തി പ്രാപിക്കുകയും ചെയ്യും. തുടർന്ന് കാറ്റിന്റെ വേഗത കുറയാനും സാധ്യത.
വടക്ക് കിഴക്കൻ  ബംഗാൾ ഉൾക്കടലിനോട് ചേർന്ന പ്രദേശങ്ങളിൽ 23/10/2024 (നാളെ) രാത്രി മുതൽ 25/10/2024 രാവിലെ വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും ശക്തമായ കാറ്റിന്  സാധ്യത. പിന്നീട് കാറ്റിന്റെ വേഗത കുറയുകയും ദുർബലമാകാനും സാധ്യതയുണ്ട്.
ഒഡിഷ - പശ്ചിമ ബംഗാൾ തീരങ്ങളിൽ നാളെ (23/10/2024) വൈകുന്നേരം മുതൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും, 24/10/2024 വൈകുന്നേരം മുതൽ 25/10/2024 രാവിലെ വരെ മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വരെയും അതിശക്തമായ കാറ്റിന് സാധ്യത. പിന്നീടുള്ള മണിക്കൂറുകളിൽ കാറ്റിന്റെ വേഗത കുറയാനും സാധ്യതയുണ്ട്. 

3 വർഷം, ഡ്രൈവറുടെ അക്കൗണ്ടിൽ വന്നത് 2 കോടി; ഡിഎംഒ കൈക്കൂലി കേസിന് പിന്നാലെ തന്നെ വിജിലൻസ്, വിശദമായ അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios