ദില്ലിയിൽ നിന്ന് മലയാളികളുമായുള്ള പ്രത്യേക ട്രെയിൻ പുറപ്പെട്ടു
1120 യാത്രക്കാരാണ് ട്രെയിനിൽ ഉള്ളത്. 1304 പേർ അവസാന പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ഇവരിൽ184 പേർ എത്തിയില്ല.
ദില്ലി: ദില്ലിയിൽ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ പുറപ്പെട്ടു. 1120 യാത്രക്കാരാണ് ട്രെയിനിൽ ഉള്ളത്. 1304 പേർ അവസാന പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ഇവരിൽ184 പേർ എത്തിയില്ല.
ദില്ലിയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള 809 പേരാണ് ട്രെയിനിലുള്ളത്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്ന് 311 പേരുണ്ട്. യാത്രക്കാരിൽ 700 വിദ്യാർത്ഥികളും 60 ഗർഭിണികളുമാണുള്ളത്.
ശ്രമിക് ട്രെയിനുകൾ വൈകുന്നതിൽ പ്രതിഷേധിച്ച് കാൽ നടയായി നാട്ടിലേക്ക് തിരിക്കുമെന്ന് വിദ്യാർത്ഥികൾ പ്രഖ്യാപനവും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ട്രെയിൻ അനുവദിച്ചത്. അതേ സമയം മലയാളി വിദ്യാർത്ഥികളുടെ യാത്ര ചെലവ് വഹിക്കുമെന്ന് ദില്ലി പ്രദേശ്കോൺഗ്രസ് കമ്മിറ്റി വാഗ്ദാനം നൽകിയിട്ടുണ്ട്.
"