Asianet News MalayalamAsianet News Malayalam

'ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടറുകൾ നാളെയെത്തും, കുഴിബോംബുകൾ അടക്കം കണ്ടെത്താൻ കഴിയും'; മേജർ ജനറൽ വിടി മാത്യു

ഇത് നാളെയോടെ സ്ഥലത്ത് എത്തിക്കും. കരയിലും വെള്ളത്തിലും തെരച്ചിൽ നടത്താനാകുന്ന തരം സംവിധാനങ്ങളാണ് കൊണ്ട് വരികയെന്നും മേജർ ജനറൽ പറഞ്ഞു.

Deep search metal detectors arrive tomorrow Used for mine detection Major General VT Mathew
Author
First Published Jul 21, 2024, 5:24 PM IST | Last Updated Jul 21, 2024, 5:31 PM IST

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുളള തെരച്ചിലിന് വേണ്ടി കൂടുതൽ അത്യന്താധുനിക സംവിധാനങ്ങൾ എത്തിക്കാനുള്ള തീരുമാനവുമായി സൈന്യം. പുനെയിൽ നിന്നും ചെന്നൈയിൽ നിന്നുമാണ് കൂടുതൽ റഡാറുകൾ എത്തിക്കുകയെന്ന് കർണാടക -കേരള സബ് ഏരിയ കമാൻഡർ മേജർ ജനറൽ വിടി മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത് നാളെയോടെ സ്ഥലത്ത് എത്തിക്കും. കരയിലും വെള്ളത്തിലും തെരച്ചിൽ നടത്താനാകുന്ന തരം സംവിധാനങ്ങളാണ് കൊണ്ട് വരികയെന്നും മേജർ ജനറൽ പറഞ്ഞു.

നാളെ കൊണ്ടുവരുന്നത് ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടറുകളാണ്. കുഴിബോംബുകൾ അടക്കം കണ്ടെത്താൻ കഴിയുന്ന അത്യന്താധുനിക ഉപകരണമാണിത്. സോണാർ ഉപകരണങ്ങൾ കൊണ്ട് ഗംഗാവലി പുഴയിൽ ഇപ്പോൾ തെരച്ചിൽ നടത്താനാകില്ല. വലിയ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിൽ പുഴയിലെ മൺകൂനയിലാകാം ട്രക്ക് ഉള്ളത്. അതിനാലാണ് സോണാർ ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

റോഡിലേക്ക് വീണ 98% മണ്ണും നീക്കിയെന്നും പക്ഷേ, ഇത്രയും തെരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയുമില്ലെന്നും കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൌഡ വ്യക്തമാക്കി. വൻ മൺകൂന പതിച്ച ഗംഗാവലി പുഴയിലേക്ക് ഇനി തിരച്ചിൽ നീളും. 'ജിപിഎസ് സിഗ്നൽ കിട്ടിയ ഭാഗത്ത് 98 ശതമാനം മണ്ണും നീക്കിയെന്ന വിവരമാണ് തെരച്ചിലിന് ഉണ്ടാ യിരുന്നവർ നൽകുന്നത്. അതിനാൽ കരയി ൽ ട്രക്ക് ഉണ്ടാവാൻ സാധ്യത വളരെ കുറവാണ്. മണ്ണിടിഞ്ഞ് റോഡിലൂടെ സമീപത്തെ പുഴയിലേക്കാണ് വീണത്. പുഴയ്ക്ക് അടിയിൽ വലിയ തോതിൽ മണ്ണ് വീണുകിടക്കുന്നുണ്ട്. നേരത്തെ നേവി സംഘം പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. അന്ന് കണ്ടെത്താനായില്ല. റോഡിലെ മണ്ണിനടിയിലുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ റോഡിൽ ലോറിയില്ലെന്ന വ്യക്തമാകുന്ന സാഹചര്യത്തിൽ ഇനി തെരച്ചിൽ പുഴയിലേക്ക് മാറ്റിയേക്കും. 

'രണ്ട് കർണാടക സ്വദേശികളെയും മണ്ണിടിച്ചിലിൽ കാണാതെയായിട്ടുണ്ട്. രാത്രി തെരച്ചിൽ നടത്തരുതെന്ന് ജിയോളജിക്കൽ സർവേ നിർബന്ധമായും പറഞ്ഞിട്ടുണ്ട്. കനത്ത മഴയുണ്ട്. അതിനാൽ രാത്രി ഓപ്പറേഷൻ ഉണ്ടാവില്ല'. വെള്ളത്തിൽ തെരച്ചിൽ നടത്തുക അതീവ സങ്കീർണമാണെന്നും വിദ്ഗ്ധ സഹായം തേടുകയാണെന്നും കർണാടക അ റിയിച്ചു.  
ഗോവിന്ദൻ മാഷ് ആര് പറഞ്ഞാലും തിരുത്തില്ല, അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും: വിമര്‍ശനവുമായി വെള്ളാപ്പള്ളി

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios