കാന്‍റീനിൽ നിന്നും നൽകിയ സാമ്പാറിൽ ചത്ത പല്ലി; ശ്രീകാര്യം സിഇടി എന്‍ജിനീയറിങ് കോളേജ് കാന്‍റീൻ അടപ്പിച്ചു

ശ്രീകാര്യം സി ഇ ടി എൻജിനീയറിങ് കോളേജിലെ കാന്‍റീനിൽ നിന്നും നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് കോളേജിൽ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. പരിശോധനയ്ക്കുശേഷം 

 Dead lizard in sambar from canteen, Sreekaryam CET Engineering College canteen closed by health deparment, protest by students

തിരുവനന്തപുരം: ശ്രീകാര്യം സി ഇ ടി എൻജിനീയറിങ് കോളേജിലെ കാന്‍റീനിൽ നിന്നും നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി. പരാതി നൽകിയതോടെ ഭക്ഷ്യ സുരക്ഷ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിച്ചു. സംഭവത്തെ തുടര്‍ന്ന് കോളേജിൽ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

സമരത്തിനിടെ കോളേജ് കാന്‍റീൻ വിദ്യാര്‍ത്ഥികള്‍ പൂട്ടി. വിദ്യാർത്ഥികളുടെ സമരത്തെ തുടർന്ന് ഉച്ചയ്ക്കുശേഷം കോളേജ് അവധി നൽകി. ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്‍റെ പരിശോധനയിൽ പിഴ ഈടാക്കി തൽക്കാലികമായി കാന്‍റീൻ അടപ്പിച്ചു. കാന്റീനിലെ സാഹചര്യം മെച്ചപ്പെടുത്തിയതിനു ശേഷം മാത്രമേ കാൻറീൻ തുറക്കാൻ അനുവദിക്കുകയുള്ളൂ എന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു.

കണ്ണൂരിൽ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; ഉച്ചഭക്ഷണത്തിനൊപ്പം മീൻ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം

 

Latest Videos
Follow Us:
Download App:
  • android
  • ios