തിരുവനന്തപുരത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇന്നുമുതല്‍ നേരിയ ഇളവ്; രാത്രികാല കർഫ്യൂ തുടരും

ഒരാഴ്ച്ചത്തെ ട്രിപ്പിൾ ലോക്ക് ഡൗണിന് ശേഷം കനത്ത ജാഗ്രതയുള്ള തിരുവനന്തപുരം കോർപ്പറേഷനിലെ നിയന്ത്രണങ്ങളിൽ നേരിയ ഇളവ്. കടകൾ 7 മുതൽ 12വരെയും വൈകീട്ട് 4 മുതൽ 6വരെയും തുറക്കാം. അനുമതി അവശ്യസേവനങ്ങൾക്ക് മാത്രം. രാത്രികാല കർഫ്യൂ തുടരും. 

Covid 19 Lockdown relaxation in Trivandrum Corporation

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ലോക്ക് ഡൗണിൽ ഇന്ന് മുതൽ ഇളവ്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ 12 വരെയും, വൈകീട്ട് 4 മുതൽ ആറ് വരെയും തുറക്കാം. കൊവിഡ് മാനദണ്ഡം പാലിച്ച് ഓട്ടോ ടാക്സി സർവീസ് നടത്താം. 

പച്ചക്കറി, പലചരക്ക് കടകൾക്കും പാൽ ബൂത്തുകൾക്കാണ് തുറക്കാൻ അനുമതിയുള്ളത്. ബേക്കറികൾക്കും തുറക്കാം. ഒരു മണി മുതൽ മൂന്ന് വരെ സ്റ്റോക്ക് നിറയ്ക്കാനുള്ള സമയമാണ്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ആളുകൾ പുറത്തിങ്ങാവൂ. നഗരപരിധിയിൽ രാത്രി 7 മുതൽ അഞ്ച് വരെയുള്ള കർഫ്യൂ തുടരും. ജില്ലയിലെ മറ്റ് പ്രദേശങ്ങളിൽ രാത്രി 9 മുതൽ 5 വരെ കർഫ്യൂ ആയിരിക്കും. പകുതി ജീവനക്കാരുമായി ബാങ്കുകൾക്കും അത്യാവശ്യം ജീവനക്കാരുമായി ഐടി സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം. നിർമാണ പ്രവർത്തനങ്ങൾ തുടരാനും അനുമതിയുണ്ട്. ജനകീയ ഹോട്ടലുകൾ വഴിയല്ലാതെ ഭക്ഷണവിതരണത്തിന് അനുമതിയില്ല. 

നഗരപരിധിയിൽ ഇനിയൊരു അറിയിപ്പുണ്ടാകും വരെ പൊതുപരീക്ഷ പാടില്ല സെക്രട്ടറിയേറ്റിൽ മന്ത്രിമാരുടെയും സ്പീക്കറുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസുകൾക്ക് പ്രവർത്തിക്കാം. ആഭ്യന്തര, ആരോഗ്യ, ദുരന്തനിവാരണ, തദ്ദേശസ്വയംഭരണ, നോർക്ക വകുപ്പുകളിൽ 50 ശതമാനം ജീവനക്കാർ ഹാജരാകണം. മറ്റ് വകുപ്പുകളിൽ 30% ജീവനക്കാരേ പാടൂള്ളൂ. പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളിൽ കർശനമായ നിയന്ത്രണങ്ങൾ തുടരുമെങ്കിലും ഇവിടെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ 2 വരെ തുറക്കാൻ അനുമതിയുണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios