കൊവിഡ് പ്രതിരോധത്തില്‍ അലംഭാവം കാണിച്ചത് ആര്? വിശദീകരിച്ച് മുഖ്യമന്ത്രി

ഇത് നാട്ടില്‍ തെറ്റായ സന്ദേശം ഉണ്ടാക്കി. നാട്ടില്‍ ചിലരെങ്കിലും ഇത്തരം നിയന്ത്രണങ്ങള്‍ ഒന്നും പാലിക്കേണ്ടതില്ലെന്ന് കരുതി. ശാരീരിക അകലം പോലുള്ള പ്രതിരോധ ക്രമീകരണങ്ങള്‍ ഈ പറയുന്ന രീതിയില്‍ പാലിക്കേണ്ടതില്ലെന്ന് ഇവര്‍ കണ്ടു. 

cm pinarayi vijayan slams someone hoax on covid defense methods

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ അലംഭാവം ഉണ്ടായി എന്ന മുന്‍പ്രസ്താവനയില്‍ വ്യക്തതയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിരോധത്തില്‍ ഒരുഘട്ടത്തില്‍ അലംഭാവം ഉണ്ടായി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ ആരുടെ ഭാഗത്ത് നിന്നാണ് അലംഭാവം ഉണ്ടായതെന്ന് വിശദീകരിക്കാമോ എന്ന മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നമ്മുടെ നാട് നല്ല കരുതലോടെയും ജാഗ്രതയോടെയുമാണ് ആദ്യഘട്ടത്തില്‍ കൊവിഡിനെ നേരിട്ടത്. എന്നാല്‍ ഒരുഘട്ടം കഴിഞ്ഞപ്പോള്‍ ഇതില്‍ കുറവുവന്നു. അതിന് പ്രധാന കാരണം ഇത്തരം ഒരു ജാഗ്രത ആവശ്യമില്ലെന്ന സന്ദേശം നാട്ടില്‍ പ്രചരിക്കാന്‍ ഇടയാക്കി. ഇതിന് കാരണം ഒരു കൂട്ടര്‍ അല്ലെങ്കില്‍ ചിലരെങ്കിലും ഈ പറയുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചുള്ള കൂട്ടായ്മകള്‍ ഉയര്‍ത്തികൊണ്ടു വരാന്‍ തുടങ്ങി.

ഇത് നാട്ടില്‍ തെറ്റായ സന്ദേശം ഉണ്ടാക്കി. നാട്ടില്‍ ചിലരെങ്കിലും ഇത്തരം നിയന്ത്രണങ്ങള്‍ ഒന്നും പാലിക്കേണ്ടതില്ലെന്ന് കരുതി. ശാരീരിക അകലം പോലുള്ള പ്രതിരോധ ക്രമീകരണങ്ങള്‍ ഈ പറയുന്ന രീതിയില്‍ പാലിക്കേണ്ടതില്ലെന്ന് ഇവര്‍ കണ്ടു. അവരുടെ കണ്‍മുന്നില്‍ ആളുകള്‍ കൂടുന്നതും, ഉരസുന്നതും, ഒന്നിച്ച് നീങ്ങുന്നതും കാണുന്നു.

എന്താണോ നാം നാട്ടില്‍ ഉയര്‍ത്തിയ സന്ദേശം അതിനെതിരെ ഒരു സംഭവം ഉണ്ടായപ്പോള്‍ അത് തെറ്റായ സന്ദേശം പരക്കുന്നതിന് ഇടയാക്കി. ഇത് ഒരു പ്രധാന ഘടകമായി. നാം ഇന്ന് എവിടെ എത്തി. നേരത്തെയുള്ള നാട്ടിലെ അവസ്ഥ വച്ച് ഇപ്പോള്‍ നാം എവിടെ എത്തി. ഇത്തരം ഒരു സാഹചര്യം ഉണ്ടാക്കിയവര്‍ ബോധപൂര്‍വ്വം അത് തിരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

"

അധികൃതരുടെ ഭാഗത്ത് നിന്നുള്ളതല്ല ഈ ജാഗ്രത കുറവ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇത്തരം പിഴവുകള്‍ സംഭവിച്ചിട്ടില്ല. അവര്‍ക്ക് സ്വഭാവിക ക്ഷീണം സംഭവിച്ചിട്ടുണ്ടാകും. പക്ഷെ അവരുടെ അടുത്ത് ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ട്. പക്ഷെ ഇതിന് ഇടയാക്കിയ സംഭവങ്ങള്‍ നമ്മുക്ക് മുന്നിലുണ്ട്. ഇപ്പോള്‍ എവിടെ എത്തി. ഇതാണ് ദിവസവും ഒഴിവാക്കണം എന്ന് പറഞ്ഞത്.  

എന്നാല്‍ ഇത് നാട്ടിന് മുന്നില്‍ തെറ്റായ കാര്യം പ്രചരിപ്പിക്കുന്നു എന്നാണ് പറഞ്ഞത്. ഇത് പിആര്‍ ഏജന്‍സിയുടെ പരിപാടിയാണ് എന്നുവരെ പ്രചരിപ്പിച്ചു. ഇതൊന്നും ആരും മറന്ന് പോയിട്ടില്ല. ഇതൊന്നും വീണ്ടും കുത്തിപ്പൊക്കുന്നില്ല. ഇത് പിടിച്ചുകെട്ടണം. പ്രതിരോധത്തിനായി പഴയ ജാഗ്രത വീണ്ടും പുലര്‍ത്തണം. ഇത് മറ്റൊരു രീതിയില്‍ എടുക്കാന്‍ പാടില്ല. എല്ലാവരും ഒത്തൊരുമയോടെ ഈ മഹാമാരിയെ തടയാന്‍ ഒന്നിച്ച് നില്‍ക്കണം മുഖ്യമന്ത്രി പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios