പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിൽ രോഗബാധ ഉണ്ടാകാം; സാഹചര്യം മനസ്സിലാക്കാനുള്ള വിവേകം വേണം: മുഖ്യമന്ത്രി

ആൾക്കൂട്ടത്തിനോട് എന്തെങ്കിലും വിപ്രതിപത്തി ഉണ്ടായിട്ടല്ല. ഇന്നത്തെ സാഹചര്യം മനസിലാക്കാനുള്ള വിവേകം നാമെല്ലാവരും പ്രകടിപ്പിക്കണം.

cm pinarayi again remind people about covid situation

തിരുവനന്തപുരം: ജനങ്ങൾ നിലവിലെ സാഹചര്യം മനസ്സിലാക്കി വിവേകത്തോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിലും ആളുകളിലും രോഗബാധ ഉണ്ടായെന്ന് വരാം. ചില പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്ക് രോഗബാധയുണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായി സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് വെല്ലുവിളിയായി. അത്യാവശ്യ കാര്യത്തിന് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ എന്നും മുഖ്യമന്ത്രി ആവർത്തിച്ച് ഓർമ്മിപ്പിച്ചു.  

അത്യാവശ്യ കാര്യത്തിന് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. ആൾക്കൂട്ടം ഉണ്ടാകരുത്. ഇതിന് നാം നല്ല ഊന്നൽ നൽകണം. പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിലും ആളുകളിലും രോഗബാധ ഉണ്ടായെന്ന് വരാം. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് നോക്കിയാൽ ചില പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്ക് രോഗബാധയുണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായി സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് വെല്ലുവിളിയായി.

ആൾക്കൂട്ടത്തിനോട് എന്തെങ്കിലും വിപ്രതിപത്തി ഉണ്ടായിട്ടല്ല. ഇന്നത്തെ സാഹചര്യം മനസിലാക്കാനുള്ള വിവേകം നാമെല്ലാവരും പ്രകടിപ്പിക്കണം. 
റിവേഴ്സ് ക്വാറന്റൈനിൽ കഴിയുന്നവർക്ക് വേഗത്തിൽ രോഗം ബാധിക്കാം. അവരുടെ കാര്യത്തിൽ നല്ല കരുതൽ ഉണ്ടാകണം.
അസാധാരണമായ സാഹചര്യമാണ്. റിവേഴ്സ് ക്വാറന്റൈനിൽ ഉള്ളവരുടെ വീടുകളിലേക്ക് അനാവശ്യ സന്ദർശനം ഒഴിവാക്കണം.
മറ്റ് കേസുകൾ നല്ല പോലെ ചികിത്സിച്ച് ഭേദപ്പെടുത്താം. റിവേഴ്സ് ക്വാറന്റൈനിൽ കഴിയുന്നവരെ ചികിത്സിച്ച് ഭേദപ്പെടുത്തുക പ്രയാസം.

സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള സമയമല്ല ഇത്. അത് ഉൾക്കൊള്ളണം. ആ ബോധവും ബോധ്യവും നമ്മളെ നയിക്കുന്നില്ലെങ്കിൽ ഇതുവരെ നടത്തിയ ക്രമീകരണങ്ങൾ അസ്ഥാനത്താവും. മുന്നറിയിപ്പുകൾക്ക് പകരം കടുത്ത നടപടികളിലേക്ക് സ്വാഭാവികമായി നീങ്ങാൻ നിർബന്ധിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
                                                        

Read Also: സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊവിഡ്, തുടർച്ചയായ രണ്ടാം ദിനം മുന്നൂറ് കടന്നു...
 

Latest Videos
Follow Us:
Download App:
  • android
  • ios