Asianet News MalayalamAsianet News Malayalam

കേരളാ സ്റ്റോറിക്ക് പകരം മണിപ്പൂർ സ്റ്റോറി; പള്ളികളിൽ കലാപത്തെ കുറിച്ചുള്ള ഡോക്യുമെൻ്ററി പ്രദർശിപ്പിക്കും

എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാൻജോപുരം സെന്റ് ജോസഫ് പള്ളിയിൽ രാവിലെ 9.30നാണ് പ്രദർശനം. "മണിപ്പൂർ  ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്" എന്ന ഡോക്യുമെന്ററിയാണ് പ്രദർശിപ്പിക്കുന്നത്. 

church in kochi move to screen manipuri documentary instead of Kerala story movie
Author
First Published Apr 10, 2024, 7:49 AM IST | Last Updated Apr 10, 2024, 7:54 AM IST

കൊച്ചി: കേരള സ്റ്റോറി വിവാദത്തിനിടെ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഒരുങ്ങി കൊച്ചിയിലെ പള്ളി. എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാൻജോപുരം സെന്റ് ജോസഫ് പള്ളിയിൽ രാവിലെ 9.30നാണ് പ്രദർശനം. "മണിപ്പൂർ  ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്" എന്ന ഡോക്യുമെന്ററിയാണ് പ്രദർശിപ്പിക്കുന്നത്. 

നൂറിലേറെ വരുന്ന ബൈബിൾ വിദ്യാർത്ഥികൾക്ക് ഡോക്യുമെന്ററി കാണാൻ അവസരമുണ്ടെന്നും മണിപ്പൂര്‍ കലാപത്തെ കുറിച്ച് കുട്ടികള്‍ അറിയണമെന്ന് പള്ളി വികാരി നിധിന്‍ പനവേലില്‍ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. കേരള സ്റ്റോറി സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും ഏതെങ്കിലും രൂപതയൊ സഭയോ നല്ലത് പറഞ്ഞതുകൊണ്ട് അതിൽ മാറ്റം വരില്ലെന്നും പള്ളി വികാരി കൂട്ടിച്ചേര്‍ത്തു. 

അതേസമയം, കേരള സ്റ്റോറി സിനിമ പൊതുതെരഞ്ഞെടുപ്പ് കാലത്ത് ക്രൈസ്തവ സമൂഹം ഏറ്റെടുക്കുന്നത് അനുകൂലമാകുമെന്നാണ് സംസ്ഥാനത്തെ എൻഡിഎ നേതൃത്വം വിലയിരുത്തുന്നത്. എന്നാൽ കത്തോലിക്കാ സഭയ്ക്കുള്ളിൽ ഈ വിഷയത്തിൽ ഭിന്ന അഭിപ്രായങ്ങൾ ശക്തമാണ്. പ്രണയ കെണിക്കെതിരായ ബോധവൽക്കരണം ആവശ്യമെന്ന് പറയുന്നവർ തന്നെ കേരള സ്റ്റോറി സിനിമ ഏറ്റെടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന അഭിപ്രായത്തിലാണ്.

Latest Videos
Follow Us:
Download App:
  • android
  • ios