'മുട്ടുകാല് തല്ലിയൊടിക്കും'; കെഎസ്‍യു പ്രവർത്തകനെതിരെ എസ്‍എഫ്ഐ നേതാവിൻ്റെ ഭീഷണി, സംഭവം ആലത്തൂർ എസ്‍എൻ കോളേജിൽ

എസ്‍ എഫ് ഐ ആലത്തൂർ ഏരിയ കമ്മറ്റിയംഗം തേജസ്, എസ്‍ എന്‍ കോളേജിലെത്തിയ എസ്‍ എഫ് ഐ നേതാക്കളുടെ ഫോട്ടോയെടുത്തതിനാണ് ഭീഷണി മുഴക്കിയത്.

SFI leader threatens KSU worker at alathur sn college

പാലക്കാട്: കെഎസ്‍യു പ്രവർത്തകന്‍റെ മുട്ട് കാല് തല്ലിയൊടിക്കുമെന്ന് എസ്‍എഫ്ഐ നേതാവിൻ്റെ ഭീഷണി. ആലത്തൂർ എസ്‍ എന്‍ കോളേജിലെ കെഎസ്‍യു പ്രവർത്തകൻ അഫ്സലിനെയാണ് എസ്‍ എഫ് ഐ നേതാവ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.

എസ്‍ എഫ് ഐ ആലത്തൂർ ഏരിയ കമ്മറ്റിയംഗം തേജസ്, എസ്‍ എന്‍ കോളേജിലെത്തിയ എസ്‍ എഫ് ഐ നേതാക്കളുടെ ഫോട്ടോയെടുത്തതിനാണ് ഭീഷണി മുഴക്കിയത്. കോളേജിൽ പുറമേ നിന്നുള്ള കെ എസ്‍ യു - എസ്‍ എഫ് ഐ നേതാക്കൾക്ക് പ്രവേശനാനുമതിയില്ല. ഇത് ലംഘിച്ച് വന്നപ്പോഴാണ് ഫോട്ടോയെടുത്തത്. അഫ്സൽ ആലത്തൂർ പൊലീസിൽ പരാതി നൽകി. അതേസമയം, കെ എസ്‍ യു പ്രവർത്തകർ പെൺകുട്ടികളുടെ ഫേട്ടോ എടുത്തതിനാണ് ഭീഷണിപ്പെടുത്തിയതെന്നാണ് എസ്‍ എഫ് ഐയുടെ വിശദീകരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios