പൊലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍; മരിച്ചത് ആലുവ സ്റ്റേഷന്‍ ഗ്രേഡ് എസ് ഐ
മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
എറണാകുളം: എറണാകുളം അങ്കമാലി പുളിയനത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് SI ബാബുരാജിനെയാണ് വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 49 വയസ്സായിരുന്നു. മൃതദേഹം അങ്കമാലി താലൂക്ക് മോർച്ചറിയിൽ. ഉയർന്ന പോലീസ് ഉദ്ധ്യോഗസ്ഥരടക്കം സഹപ്രവർത്തകർ ആശുപത്രിയിലേക്ക് എത്തി. കുറച്ച് ദിവസങ്ങളായി ബാബുരാജ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.