Vishu Bumper : ആ പത്ത് കോടി സര്‍ക്കാറിനോ? അതോ ഒളിഞ്ഞിരിക്കുന്ന കോടീശ്വരൻ വരുമോ?
പത്തു കോടി വിഷു ബമ്പർ അടിച്ച കോടീശ്വരൻ ആരാണ്. നറുക്കെടുപ്പ് കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞിട്ടും ആ ഭാഗ്യസാലിയാരെന്ന് കാത്തിരിപ്പിലാണ് ലോട്ടറി ഡയറക്ടറേറ്റും ഏജൻറും
തിരുവനന്തപുരം: പത്തു കോടി വിഷു ബമ്പർ അടിച്ച കോടീശ്വരൻ ആരാണ്. നറുക്കെടുപ്പ് കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞിട്ടും ആ ഭാഗ്യശാലിയാരെന്ന് കാത്തിരിപ്പിലാണ് ലോട്ടറി ഡയറക്ടറേറ്റും ഏജൻറും. ആ കോടീശ്വരനാരെന്നറിയാറിയാനുള്ള കാത്തിരിപ്പിലാണ് നാട്ടുകാരും. പക്ഷെ കോടീശ്വരൻ ഇപ്പോഴും അജ്ഞാതവാസത്തിലാണ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിഷു ബമ്പർ നറുക്കെടുപ്പ്. ഭാഗ്യശാലി ഇന്നും അജ്ഞാതൻ. ഭാഗ്യശാലി ഇതേവരെ ബാങ്കിനെയോ, ലോട്ടറി ഡയറേക്ടറേറ്റിനെയോ ലോട്ടറി ടിക്കറ്റുമായി സമീപിച്ചിട്ടില്ല.
കിഴക്കേകോട്ടയിലെ ചൈതന്യ ലക്കി സെൻറിൽ നിന്നും വിറ്റ HB 727990 എന്ന ലോട്ടറിക്കാണ് പത്തുകോടി അടിച്ചത്. സാധാരണ ലോട്ടറിയടിച്ചാൽ മണിക്കൂറുകള്‍ക്കുള്ളിൽ ഭാഗ്യശാലി തേടിയെത്തും. ചൈതന്യ ലക്കി സെൻററിൽ നിന്നും ലോട്ടറിയെടുത്ത് വിൽപ്പന നടത്തുന്ന രംഗനെന്നയാളാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്.
ഈ മാസം 14ന് എയർപോർട്ട് ഭാഗത്താണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. വിദേശത്തേക്ക് പോയവരോ വന്നരോ ആണ് ടിക്കറ്റെടുത്തെന്ന സംശയമുണ്ട്. സാധാരണ രംഗനിൽ നിന്നും ടിക്കറ്റ് വാങ്ങുന്ന ടാക്സി-ഓട്ടോ ഡ്രൈവറുമാരെയും തൊഴിലാളികളെയുമൊക്കെ കണ്ടു ചോദിച്ചു. പക്ഷെ അവരാരുമല്ല ഭാഗ്യശാലികളെന്നാണ് പറയുന്നത്. നാളെയല്ലെങ്കിൽ നാളെ ഭാഗ്യശാലി വരാതിരിക്കില്ലെന്ന പ്രതീക്ഷിയിലാണ് ഏജൻറ് ഗിരീഷ് കുറുപ്പ്. തൻെറ കൈയിൽ നിന്നും ടിക്കറ്റെടുത്ത് കോടീശ്വരാനെ ഒന്നു കാണമെന്ന ആഗ്രഹത്തിലാണ് ലോട്ടറി വിൽപ്പനക്കാരൻ രംഗനും.
Vishu Bumper : വിഷു ബമ്പര്‍ ഭാഗ്യശാലി എവിടെ ? 10 കോടിയുടെ ഉടമയെ കാത്ത് കേരളക്കര
പക്ഷെ നാളെയെങ്കിൽ നാളെ ആ ഭാഗ്യ ശാലി ലോട്ടറിയുമായെത്തുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വിൽപ്പനക്കാർ. ഒരു പക്ഷെ കോടീശ്വരനെ തേടിയുള്ള കാത്തിരിപ്പിൻെറ ചൂടൊന്ന് ആറിയ ശേഷം പുറത്തേക്ക് വരാനാകും നീക്കമെന്നാണ് ലോട്ടറി വിറ്റവരുടെ സംശയം. സാധാരണ മലയാളി ലോട്ടറിയെടുത്താൽ ഫലം കാത്തിരിപ്പാണ് പതിവ്. ഇങ്ങനെയൊരു വൈകൽ പതിവുള്ളതല്ല. അതുകൊണ്ടാണ് പ്രവാസികളാരെങ്കിലുമാണോ ഭാഗ്യശാലികളെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.
90 ദിവസത്തിനുള്ളിൽ ഭാഗ്യശാലി ലോട്ടറി ഹാജരാക്കിയാൽ മതി. അതുകഴിഞ്ഞ് ലോട്ടറിയുമായി ആരുമെത്തിയില്ലെങ്കിൽ കോടികള്‍ സർക്കാരിനാണ്. അതേസമയം അടുത്ത മണ്‍സൂണ്‍ ബമ്പറിൻെറ വിൽപ്പന തുടങ്ങി. മണ്‍സൂണുമിങ്ങെത്തി. മഴയത്തു കയറിവരുന്ന കോടീശ്വരനായി ഇനി കാത്തിരിക്കാം.
Vishu Bumper : 10 കോടി സമ്മാനം അടിച്ച ടിക്കറ്റ് വിറ്റത് ഇവര്‍; '10 കോടി സമ്മാനം' കടല്‍ കടന്നോ?