ലോട്ടറി വില്‍പ്പന ഉടന്‍ പുനരാരംഭിക്കില്ല, നറുക്കെടുപ്പും വൈകും

നിലവില്‍ ഏജന്‍റുമാരുടെയും വില്‍പ്പനക്കാരുടെയും കയ്യിലുള്ള വിറ്റുപോകാത്ത ടിക്കറ്റുകള്‍ എന്ത് ചെയ്യണമെന്ന് തീരുമാനമായിട്ടില്ല

lockdown lottery issue

തിരുവനന്തപുരം: ലോക്ക്ഡൗണിന്‍റെ നാലാം ഘട്ടത്തില്‍ ഇളവുകളുണ്ടാകുമെങ്കിലും ലോട്ടറി വില്‍പ്പന ഉടന്‍ പുനഃരാരംഭിക്കില്ല. ലോട്ടറി വില്‍പ്പന തുടങ്ങാന്‍ ഇനിയും ഒരാഴചകൂടി വൈകും. വിറ്റുപോകാത്ത ലോട്ടറികള്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ തീരുമാനാമാകാത്തതാണ് ലോട്ടറി വില്‍പ്പന വീണ്ടും തുടങ്ങുന്നത് വൈകാന്‍ കാരണം. 

ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നാല്‍ മെയ് 18 മുതല്‍ ലോട്ടറി വില്‍പ്പന വീണ്ടും തുടങ്ങുമെന്നാണ് ധനമന്ത്രി തോമസ് ഐസക് അറിയിച്ചിരുന്നത്. ജൂണ്‍ ഒന്നിന് നറുക്കെടുപ്പ് പുനഃരാരംഭിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് മുതല്‍ വില്‍പ്പന തുടങ്ങില്ല. 

നിലവില്‍ ഏജന്‍റുമാരുടെയും വില്‍പ്പനക്കാരുടെയും കയ്യിലുള്ള വിറ്റുപോകാത്ത ടിക്കറ്റുകള്‍ എന്ത് ചെയ്യണമെന്ന് തീരുമാനമായിട്ടില്ല. സമ്മര്‍ ബംബര്‍ അടക്കം എട്ട് ലോട്ടറികളാണ് വിറ്റുപോകാതെ കിടക്കുന്നത്. 

പഴയലോട്ടറി വിറ്റുപോകാതം പുതിയത് അച്ചടിക്കരുതെന്നും വിറ്റുപോകാത്ത ലോട്ടറികളുടെ പകുതിയെങ്കിലും തിരിച്ചെടുക്കാന്‍ ലോട്ടറി ചട്ടം ഭേദഗതി ചെയ്യണമെന്നതും ധനവകുപ്പിന്‍റെ പരിഗണനയിലാണ്. മെയ് 19ന് ധനമന്ത്രി, യൂണിയനുകളുമായി ചര്‍ച്ച നടത്തും. ഇതില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷ. 

Latest Videos
Follow Us:
Download App:
  • android
  • ios