ധര്‍മ്മജൻ ബോൾഗാട്ടിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി
ധര്‍മ്മജനെ മത്സരിപ്പിക്കുന്നത് യുഡിഎഫിന് ക്ഷീണം ചെയ്യുമെന്ന് മണ്ഡലം കമ്മിറ്റിയുടെ കത്തിൽ പറയുന്നു. നടിയെ അക്രമിച്ച കേസ് ഉൾപ്പടെ വ്യാപകമായി ചർച്ച ചെയ്യുന്നതിനാൽ ധർമ്മജനെ മത്സരിപ്പിക്കുന്നത് ഗുണകരമാകില്ലെന്നും മണ്ഡലം കമ്മിറ്റി വിശദീകരിക്കുന്നു.
ബാലുശ്ശേരി: നടൻ ധര്‍മ്മജൻ ബോൾഗാട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ബാലുശ്ശേരി കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി. ഈ ആവശ്യം ഉന്നയിച്ച് മണ്ഡലം കമ്മിറ്റി കെപിസിസി അധ്യക്ഷന് കത്ത് നൽകി. ധര്‍മ്മജനെ മത്സരിപ്പിക്കുന്നത് യുഡിഎഫിന് ക്ഷീണം ചെയ്യുമെന്ന് മണ്ഡലം കമ്മിറ്റിയുടെ കത്തില്‍ പറയുന്നു.
നടിയെ അക്രമിച്ച കേസ് ഉൾപ്പടെ വ്യാപകമായി ചർച്ച ചെയ്യുന്നതിനാൽ ധർമ്മജനെ മത്സരിപ്പിക്കുന്നത് ഗുണകരമാകില്ലെന്നും മണ്ഡലം കമ്മിറ്റി വിശദീകരിക്കുന്നു. കോഴിക്കോട്ടെ സംവരണമണ്ഡലമായ ബാലുശ്ശേരിയിൽ കഴിഞ്ഞ തവണ മുസ്ലീം ലീഗാണ് മത്സരിച്ചത്.
എന്നാൽ ഇക്കുറി ഈ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയും പകരം കുന്ദമംഗലം സീറ്റ് ലീഗിന് വിട്ടുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ നടൻ ധര്‍മ്മജൻ ബോൾഗാട്ടി ഈ സീറ്റിൽ മത്സരിക്കാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞിട്ടുണ്ട്.