Kerala Budget 2022 : ഭൂനികുതി പരിഷ്കരിക്കുമെന്ന് ധനമന്ത്രി; ഭൂമിയുടെ ന്യായവിലയില്‍ 10 % വര്‍ധനവ്
Kerala Budget 2022 : 339 കോടി രൂപ ചിലവില്‍ ഡിജിറ്റല്‍ ഭൂസര്‍വ്വേ പദ്ധതി ഉള്‍പ്പടെ അത്യാധുനിക സാങ്കേതിക മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതികളും ഒന്നാംഘട്ടമായി സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണെന്നും ധനമന്ത്രി
തിരുവനന്തപുരം: അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ (KN Balagopal). എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കുകള്‍ കൃത്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ധിപ്പിക്കും. ഇതിലൂടെ ഏകദേശം 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധനവ് നടപ്പാക്കും. 200കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ധനമന്ത്രിയുടെ വാക്കുകള്‍
ഭൂരേഖകള്‍ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്ര ഘടകമായ അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കേണ്ടതുണ്ട്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും 40.47 ആറിന് മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കും. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കകള്‍ കൃതതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ദ്ധിപ്പിക്കുന്നതാണ്. ഇത് ഏകദേശം 80 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 339 കോടി രൂപ ചിലവില്‍ ഡിജിറ്റല്‍ ഭൂസര്‍വ്വേ പദ്ധതി ഉള്‍പ്പടെ അത്യാധുനിക സാങ്കേതിക മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതികളും ഒന്നാംഘട്ടമായി സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്.
ഭൂമിയുടെ ന്യായവില പല പ്രദേശങ്ങളിലും നിലവിലുള്ള വിപണിമൂല്യവുമായി പൊരുത്തപ്പെടുന്നില്ല. ദേശീയപാത വികസനം, മെട്രോ റെയില്‍ പദ്ധതി, കോര്‍ റോഡ് ശൃംഖല വിപുലീകരണം തുടങ്ങിയ ബഹുത്തായ അടിസ്ഥാന സൗകര്യ പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതിന്‍റെ ഫലമായി സമീപപ്രദേശങ്ങളില്‍ വിപണിമൂല്യം പലമടങ്ങ് വര്‍ധിച്ചു. എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയില്‍ 10% ഒറ്റത്തവണ വര്‍ദ്ധനവ് നടപ്പിലാക്കും. 200 കോടിയോളും രൂപയുടെ അധിക വരുമാനം ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
അതിവേഗം ബാലഗോപാൽ; കേരള ബജറ്റ് പ്രഖ്യാപനങ്ങൾ ഇവ
തിരുവനന്തപുരം: സംസ്ഥാനം തുടർച്ചയായി വന്ന പ്രകൃതി ദുരന്തങ്ങൾ മൂലവും കൊവിഡിനെ തുടർന്നും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ശ്രമം നടത്തുകയാണ്. ഭാവി വളർച്ച മുൻനിർത്തിയുള്ള വമ്പൻ പ്രഖ്യാപനങ്ങളാണ് കെഎൻ ബാലഗോപാലിന്റെ ബജറ്റിൽ ഉണ്ടായത്.
- കേരള ബജറ്റ് ഒറ്റ നോട്ടത്തിൽ
- ലോക സമാധാനത്തിനായി ആഗോള ഓൺലൈൻ സെമിനാർ - 2 കോടി
- വിലക്കയറ്റം നേരിടാൻ - 2000 കോടി
- ഭക്ഷ്യ സുരക്ഷക്ക് - 2000 കോടി
- സർവകലാശാലകളിൽ സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂണിറ്റ് - 200 കോടി
- സർവകലാശാലകളിൽ രാജ്യാന്തര ഹോസ്റ്റലുകൾ
- തിരുവനതപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ പാർക്ക് - 150 കോടി
- 140 മണ്ഡലത്തിലും സ്കിൽ പാർക്കുകൾ - 350 കോടി
- മൈക്രോ ബയോ കേന്ദ്രങ്ങൾ - 5 കോടി
- ഗ്രാഫീന് ഗവേഷണത്തിന് - ആദ്യ ഗഡു 15 കോടി
- ഐടി ഇടനാഴികളിൽ 5 G ലീഡർഷിപ്പ് പാക്കേജ്
- ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികൾ
- കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാർക്ക് - 1000 കോടി
- വർക്ക് നിയർ ഹോം പദ്ധതി - 50 കോടി
- നാല് സയൻസ് പാർക്കുകൾ - 1000 കോടി
- ആഗോള ശാസ്ത്രോത്സവം തിരുവനന്തപുരത്ത് - 4 കോടി
- മരിച്ചീനിയിൽ നിന്ന് സ്പിരിറ്റ് - ഗവേഷണത്തിന് 2 കോടി
- അഗ്രി ടെക് ഫെസിലിറ്റി സെന്റർ - 175 കോടി
- പത്ത് മിനി ഫുഡ് പാർക്ക് -100 കോടി
- റബ്ബർ സബ്സിഡി - 500 കോടി
- 2050 ഓടെ കാർ ബൻ ബഹിർഗമനം ഇല്ലാതാക്കും
- ഫെറി ബോട്ടുകൾ സോളാറാക്കും
- വീടുകളിൽ സോളാർ സ്ഥാപിക്കാൻ വായ്പയ്ക്ക് പലിശ ഇളവ്
- ഡാമിലെ മണൽ വാരം യന്ത്രങ്ങൾ വാങ്ങാൻ - 10 കോടി
- ശുചിത്വ സാഗരം പദ്ധതി - 10 കോടി
- പരിസ്ഥിതി ബജറ്റ് 2023 മുതൽ
- നെൽകൃഷി വികസനം - 76 കോടി
- നെല്ലിന്റെ താങ്ങു വില - 28 രൂപ 20 പൈസ
- തിര സംരക്ഷണം - 100 കോടി
- മനുഷ്യവന്യ ജീവി സംഘർഷം തടയാൻ - 25 കോടി
- കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാൻ - 140 കോടി
- ആലപ്പുഴ-കോട്ടയം വെള്ളപ്പൊക്ക ഭീഷണി തടയാൻ - 33 കോടി
- ശബരിമല മാസ്റ്റർ പ്ലാൻ - 30 കോടി
- ഇലക്ട്രോണിക് ഹാർഡ് വെയർ ടെക്നോളജി ഹബ്ബ് സ്ഥാപിക്കും
- ഒരു കുടുംബം ഒരു സംരംഭം പദ്ധതി - 7 കോടി
- സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പ്രോത്സാഹനം
- ടൈറ്റാനിയം മാലിന്യത്തിൽ നിന്നും മുല്യവർദ്ധിത ഉത്പന്നങ്ങൾ
- സംസ്ഥാനത്ത് 2000 വൈ ഫൈ കേന്ദ്രങ്ങൾ
- ഡിജിറ്റൽ സർവ്വകലാശാലക്ക് - 23 കോടി
- കെ ഫോൺ ആദ്യ ഘട്ടം ജൂൺ 30 നു തീർക്കും
- തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് - 1000 കോടി
- പ്രളയത്തിൽ തകർന്ന പാലങ്ങൾക്ക് - 92 കോടി അനുവദിച്ചു
- പുതിയ 6 ബൈപ്പാസുകൾക്ക് - 200 കോടി
Kerala Budget 2022-23 ന്റെ പൂർണ്ണമായ കവറേജും ഹൈലൈറ്റുകളും മലയാളത്തിൽ അറിയാനായി ഏഷ്യാനെറ്റ് ന്യൂസ്