ബേക്കൽ കോവളം ജലപാതയിൽ ഈ വര്‍ഷം ബോട്ട് ഓടും: തോമസ് ഐസക്

ഈ സാമ്പത്തിക വര്‍ഷം ജലപാത യാഥാര്‍ത്ഥ്യമാകും. ബേക്കൽ മുതൽ കോവളം വരെ 585 കിലോമീറ്ററാണ് ജലപാത

kerala budget 2020 announcement west cost water way thomas isaac

തിരുവനന്തപുരം: സംസ്ഥാനത്ത് ജല ഗതാഗത മേഖലയിൽ വൻ കുതിച്ച് ചാട്ടം ലക്ഷ്യമിട്ട് ആവിഷ്കരിച്ച വെസ്റ്റ് കോസ്റ്റ് കനാൽ യാഥാര്‍ത്ഥ്യമാകുകയാണെന്ന് തോമസ് ഐസക്. 2020- 2021 വര്‍ഷത്തിൽ കാസര്‍കോട് ബേക്കൽ മുതൽ തിരുവനന്തപുരത്തെ  കോവളം വരെ നീളുന്ന ജലപാത ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 

സിയാലിന്‍റെ കൂടി പങ്കാളിത്തത്തോടെ വാട്ടര്‍ വേസ് ഇൻഫ്രാസ്ട്രക്ചര്‍ എന്ന കമ്പനിയുടെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ നടക്കുന്നത്,. നിലവിൽ 18 മുതൽ 20 മീറ്ററാണ് കനാലുകളുടെ വീതി. 2025 ആകുമ്പോഴേക്കും അത് 40 മീറ്റര്‍ വീതിയാക്കും, ഇതോടെ സംസ്ഥാനത്തെ ചരക്ക് നീക്കത്തിന്‍റെ പകുതിലധികം ജലമാര്ഗ്ഗം ആക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു. 

പൊതുഗതാഗതത്തെ മാത്രമല്ല സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലക്കും പദ്ധതി വൻ മാറ്റങ്ങളുണ്ടാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കൂടി ബന്ധിപ്പിച്ചാകും ജലപാതയെന്നും തോമസ് ഐസക് പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios