25 രൂപക്ക് ഊണ്: കുടുംബശ്രീക്ക് സ്വന്തമായി ഷോപ്പിംഗ് മാളുകൾ
വിശപ്പ് രഹിത പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ 1000 ഹോട്ടലുകൾ തുടങ്ങും. കുടംബശ്രീയുടെ നേതൃത്വത്തിൽ 50 പുതിയ ഹോട്ടലുകളും 500 ടോയ്ലറ്റ് കോംപ്ലക്സുകളും
തിരുവനന്തപുരം: സംസ്ഥാനത്ത് വിശപ്പ് രഹിത കേരളം പദ്ധതി ഊര്‍ജ്ജിതമാക്കുമെന്ന ്ധനമന്ത്രി തോമസ് ഐസക്, 25 രൂപക്ക് ഊണ് ലഭ്യമാക്കാൻ നടപടിയെടുക്കും, വിശപ്പ് രഹിത പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്താകെ 1000 ഹോട്ടലുകൾ തുടങ്ങുമെന്നും ധനമന്ത്രി പറഞ്ഞു.
കുടുംബശ്രീക്ക് വേണ്ടി വിപുലമായ പദ്ധതി പ്രഖ്യാപനങ്ങളാണ് ബജറ്റ് മുന്നോട്ട് വക്കുന്നത്. കുടുംബശ്രീക്ക് വേണ്ടി കോഴിക്കോട് മാതൃകയിൽ ഷോപ്പിംഗ് മാളുകൾ തുടങ്ങും, സംസ്ഥാനത്താകെ കുടംബശ്രീയുടെ നേതൃത്വത്തിൽ 50 പുതിയ ഹോട്ടലുകളും 500 ടോയ്ലറ്റ് കോംപ്ലക്സുകളും ആരംഭിക്കും. 200 കേരള ചിക്കന്‍ ഔട്ട്ലെറ്റുകള്‍ കൂടുതല്‍ ഹരിതസംരഭങ്ങള്‍ തുടങ്ങിയ പദ്ധതികളും ഉണ്ട്. കുടുംബശ്രീ അംഗങ്ങളുടെ പങ്കാളിത്തത്തോടെ 20000 ഏക്കറിൽ ജൈവ കൃഷി പദ്ധതി നടപ്പാക്കുമെന്നും ബജറ്റ് പ്രഖ്യാപനം ഉണ്ട്.
- 25 രൂപക്ക് ഊണ്
- ഷോപ്പിംഗ് മാളുകൾ
- Kerala Budget
- Kerala budget 2020
- Kerala Budget Live
- Kerala Budget 2020 Analysis
- Kerala Budget Updates
- Thomas Isaac
- State Budget 2020
- Budget 2020 live
- Kerala Budget 2020 updates
- Budget Expectations on Tax
- Kerala finance minister
- Kerala budget 2020 date
- കേരള ബജറ്റ് 2020
- കേരള ബജറ്റ്
- കേരള ബഡ്ജറ്റ്