രാജ്യത്ത് 35,662 പുതിയ രോഗികള്‍ കൂടി; കൊവിഡ് കേസുകളില്‍ വര്‍ധനവ്
വാക്സിൻ വിതരണത്തിൽ റെക്കോർഡ് നേട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 2.5 കോടി ഡോസ് വാക്സീൻ കുത്തിവെച്ചു.
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ കൂടി. 24 മണിക്കൂറിനിടെ 35,662 പേരാണ് രോഗബാധിതരായത്. 33,798 പേര് രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,40,639 ആണ്. അതേസമയം വാക്സിൻ വിതരണത്തിൽ റെക്കോർഡ് നേട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 2.5 കോടി ഡോസ് വാക്സീൻ കുത്തിവെച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona