ഒഡീഷയുടെ നെഞ്ചുതകര്‍ത്ത ഇരട്ട പ്രഹരം; എടികെയുടെ മന്‍വീര്‍ സിംഗ് കളിയിലെ താരം
എടികെയുടെ മാത്രമല്ല ഇന്ത്യന്‍ ഫുട്ബോളിലെ തന്നെ ഭാവി പ്രതീക്ഷയാണ് മന്‍വീര്‍. കഴിഞ്ഞ ഓഗസ്റ്റിലാണ് എഫ് സി ഗോവയില്‍ നിന്ന് മന്‍വീര്‍ എടികെ മോഹന്‍ ബഗാനിലെത്തിയത്.
മഡ്ഗാവ്: ഐഎസ്എല്ലില്‍ റോയ് കൃഷ്ണക്കൊപ്പം എടികെയുടെ മുന്നണി പോരാളിയാണ് മന്‍വീര്‍ സിംഗ്. ഒഡീഷ എഫ്‌സിയെ ഗോള്‍ മഴയില്‍ മുക്കി എടികെ വിജയക്കുതിപ്പ് തുടര്‍ന്നപ്പോള്‍ അതില്‍ രണ്ട് ഗോള്‍ മന്‍വീറിന്‍റെ ബൂട്ടില്‍ നിന്നായിരുന്നു. ഒഡീഷയുടെ നെഞ്ചു തകര്‍ത്ത മന്‍വീര്‍ തന്നെയാണ് ഹീറോ ഓഫ് ദ മാച്ചും. 90 മിനിറ്റും എടികെക്കയി കളം നിറഞ്ഞു കളിച്ച മന്‍വീര്‍ 9.48 റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയാണ് കളിയിലെ താരമായത്.
എടികെയുടെ മാത്രമല്ല ഇന്ത്യന്‍ ഫുട്ബോളിലെ തന്നെ ഭാവി പ്രതീക്ഷയാണ് മന്‍വീര്‍. കഴിഞ്ഞ ഓഗസ്റ്റിലാണ് എഫ് സി ഗോവയില്‍ നിന്ന് മന്‍വീര്‍ എടികെ മോഹന്‍ ബഗാനിലെത്തിയത്. 2017-2018ല്‍ ഐഎസ്എല്ലില്‍ അരങ്ങേറിയ മന്‍വീര്‍ മൂന്ന് സീസണുകളില്‍ ഗോവക്കായി 47 മത്സരങ്ങള്‍ കളിച്ചെങ്കിലും അതില്‍ 40ലും പകരക്കാരനായിരുന്നു. മൂന്ന് തവണ മാത്രമേ ഗോവക്കായി സ്കോര്‍ ചെയ്യാന്‍ മന്‍വീറിനായുളളു. എന്നാല്‍ എടികെയില്‍ റോയ് കൃഷ്ണക്കൊപ്പം ചേര്‍ന്നതോടെയാണ് മന്‍വീര്‍ അപകടകാരിയായ സ്ട്രൈക്കറായി മാറിയത്.
ഇന്ത്യൻ അണ്ടർ 23 ടീമിനു വേണ്ടി ദോഹയിൽ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനം നടത്തിയ മൻവീർ പിന്നീട് സീനിയര്‍ ടീമിലും അരങ്ങേറി.2018ലെ സാഫ് ചാമ്പ്യന്‍ഷിപ്പില്‍ മാലദ്വീപിനെതിരെ രാജ്യത്തിനായി ആദ്യ ഗോളും നേടി. സാഫ് ചാമ്പ്യന്‍ഷിപ്പിന്‍റെ സെമിയില്‍ പാക്കിസ്ഥാനെതിരെ രണ്ട് ഗോള്‍ നേടിയാണ് മന്‍വീര്‍ വരവറിയിച്ചത്.
ബംഗാളിനെ 2017ലെ സന്തോഷ് ട്രോഫി ചാമ്പ്യന്മാരാക്കുന്നതിൽ മന്‍വീര്‍ സുപ്രധാന പങ്കുവഹിച്ചു. എക്സ്ട്രാ ടൈമില്‍ മന്‍വീര്‍ നേടിയ ഗോളിലാണ് ആ വര്‍ഷം ബംഗാള്‍ സന്തോഷ് ട്രോഫി നേടിയത്. കൊല്‍ക്കത്ത ലീഗില്‍ മിനേർവ പഞ്ചാബിൽ കളിച്ചു വളർന്ന മന്‍വീര്‍ പിന്നീട് മുഹമ്മദൻസ് സ്പോർടിംഗിനുവേണ്ടിയും പന്തു തട്ടി.
Powered By