ഐഎസ്എല്ലില്‍ കിരീട ഭാഗ്യമില്ലെങ്കിലും ആരാധകരുടെ ഇഷ്ട ടീം ബ്ലാസ്റ്റേഴ്സ് തന്നെ;ടെലിവിഷന്‍ റേറ്റിംഗില്‍ ഒന്നാമത്
ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ഏറ്റവും വലിയ എതിരാളികളായ ബെംഗലൂരു എഫ് സിയുടെ മത്സരങ്ങള്‍ കാണാന്‍ 30 ശതമാനം പേര്‍ മാത്രമാണുള്ളത്.ഒഡിഷ(30%), നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്(30%), ചെന്നൈയിന്‍ എഫ് സി(28%), ഹൈദരാബാദ് എഫ് സി(26%), ജംഷെഡ്പൂര്‍ എഫ് സി(23%) എന്നിങ്ങനെയാണ് മറ്റ് ഐഎസ്എല്‍ ടീമുകളുടെ ടെലിവിഷന്‍ റേറ്റിംഗ്.
ദില്ലി: ഐഎസ്എല്ലില്‍ ഇതുവരെ കിരീട ഭാഗ്യം ഉണ്ടായിട്ടില്ലെങ്കിലും ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട ടീം കേരളാ ബ്ലാസ്റ്റേഴ്സ് തന്നെയെന്ന് കണക്കുകള്‍. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ പേര്‍ ടെലിവിഷനിലൂടെ കണ്ടത് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മത്സരങ്ങളാണെന്ന് ടെലിവിഷന്‍ റേറ്റിംഗ് നിശ്ചയിക്കുന്ന ബാര്‍ക്കിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മത്സരങ്ങള്‍ക്ക് ടെലിവിഷനില്‍ശരാശരി 57 ശതമാനം കാഴ്ചക്കാരുള്ളപ്പോള്‍ കിരീടം നേടിയ എടികെ മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്താണ്. 46 ശതമാനം കാഴ്ച്ചക്കാരാണ് എടികെയുടെ മത്സരങ്ങള്‍ ടെലിവിഷനിലൂടെ കണ്ടത്. മൂന്നാം സ്ഥാനം ഈസ്റ്റ് ബംഗാളിനാണ്. 43 ശതമാനം പേര്‍ ഈസ്റ്റ് ബംഗാളിന്‍റെ മത്സരങ്ങള്‍ ടെലിവിഷനിലൂടെ കണ്ടു. 31 ശതമാനം ടെലിവിഷന്‍ കാഴ്ചക്കാരുമായി എഫ് സി ഗോവയാണ് നാലാം സ്ഥാനത്ത്.
ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ഏറ്റവും വലിയ എതിരാളികളായ ബെംഗലൂരു എഫ് സിയുടെ മത്സരങ്ങള്‍ കാണാന്‍ 30 ശതമാനം പേര്‍ മാത്രമാണുള്ളത്.ഒഡിഷ(30%), നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്(30%), ചെന്നൈയിന്‍ എഫ് സി(28%), ഹൈദരാബാദ് എഫ് സി(26%), ജംഷെഡ്പൂര്‍ എഫ് സി(23%) എന്നിങ്ങനെയാണ് മറ്റ് ഐഎസ്എല്‍ ടീമുകളുടെ ടെലിവിഷന്‍ റേറ്റിംഗ്.
ഐഎസ്എല്ലില്‍ പ്ലേ ഓഫിലെത്തിയ കേരളാ ബ്ലാസ്റ്റേഴ്സിന് ബെംഗലൂരു എഫ് സിക്കെതിരായ മത്സരത്തില്‍ സുനില്‍ ഛേത്രി നേടിയ വിവാദ ഫ്രീ കിക്ക് ഗോളില്‍ പുറത്താവുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറെടുക്കും മുമ്പെ ഛേത്രി ഗോളടിച്ചപ്പോള്‍ ഗോള്‍ അനുവദിച്ച റഫറിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകമനോവിച്ച് കളിക്കാരെ തിരികെ വിളിച്ച് മത്സരം ബഹിഷ്കരിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന്‍റെ നടപടിക്കെതിരെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ അച്ചടക്ക നടപടി പ്രഖ്യാപിച്ചിരുന്നു.ഐഎസ്എല്ലിനുശേഷം നിലവില്‍ സൂപ്പര്‍ കപ്പില്‍ മത്സരിക്കുകയാണിപ്പോള്‍ ബ്ലാസ്റ്റേഴ്സ്.