Asianet News MalayalamAsianet News Malayalam

ഫ്രാൻസിലെ ഹൈ സ്പീ‍ഡ് റെയിൽ ശൃംഖലക്ക് നേരെ ആക്രമണം, സംഭവം ഒളിമ്പിക്സ് ഉദ്ഘാടനത്തിന് തൊട്ടുമുമ്പ്

7,500 അത്‌ലറ്റുകളും 300,000 കാണികളും വിഐപികളും പങ്കെടുക്കുന്ന പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന് ഒരുക്കം പുരോഗമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

France high-speed railway hit by arson attacks hours before the Olympics opening ceremony
Author
First Published Jul 26, 2024, 1:28 PM IST | Last Updated Jul 26, 2024, 1:28 PM IST

പാരീസ്: ഫ്രാൻസിൻ്റെ അതിവേഗ റെയിൽ ശൃംഖലക്ക് നേരെ ആക്രമണം. റെയിൽവേ ലൈനിന് തീവെപ്പടക്കമുള്ള സംഭവങ്ങൾ നടന്നതായും ഗതാഗത സംവിധാനത്തെ തടസ്സപ്പെടുത്തിയതായും ട്രെയിൻ ഓപ്പറേറ്റർ എസ്എൻസിഎഫ് അറിയിച്ചു. പാരീസ് ഒളിമ്പിക്‌സിൻ്റെ ഉദ്ഘാടന ചടങ്ങിന് മണിക്കൂറുകൾക്ക് മുമ്പാണ് സംഭവം. ട്രെയിൻ നെറ്റ്‌വർക്കിനെ തളർത്തുന്നതിനുള്ള ആക്രമണമാണെന്നും എസ്എൻസിഎഫ് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. അക്രമണത്തിന് പിന്നാലെ നിരവധി റൂട്ടുകൾ റദ്ദാക്കേണ്ടിവരുമെന്നും അറ്റകുറ്റപ്പണികൾ സമയമെടുക്കുമെന്നും എസ്എൻസിഎഫ് പറഞ്ഞു.

ട്രെയിനുകൾ വഴിതിരിച്ചുവിടുകയും റദ്ദാക്കേണ്ടിയും വരുമെന്ന്  പ്രസ്താവനയിൽ പറയുന്നു. തെക്കുകിഴക്കൻ മേഖലയെ ബാധിച്ചില്ല. യാത്രകൾ മാറ്റിവെക്കാനും റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് മാറി നിൽക്കാനും എസ്എൻസിഎഫ് യാത്രക്കാരോട് അഭ്യർത്ഥിച്ചു. 7,500 അത്‌ലറ്റുകളും 300,000 കാണികളും വിഐപികളും പങ്കെടുക്കുന്ന പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന് ഒരുക്കം പുരോഗമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് ഫ്രഞ്ച് സര്‍ക്കാര്‍ വീക്ഷിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios