Asianet News MalayalamAsianet News Malayalam

'നെതന്യാഹു ഇറങ്ങിയതിന് പിന്നാലെ കുളിമുറിയിൽ ശ്രവണ സഹായി കണ്ടെത്തി'; ​ആരോപണവുമായി ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി

ബോറിസ് ജോൺസൺ യുകെയുടെ വിദേശകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുമ്പോൾ ബ്രിട്ടീഷ് വിദേശകാര്യ ഓഫീസിലാണ് സംഭവം നടന്നതെന്ന് പറയുന്നു.

Boris Johnson's Big allegation Against Benjamin Netanyahu
Author
First Published Oct 4, 2024, 2:50 PM IST | Last Updated Oct 4, 2024, 2:50 PM IST

ദില്ലി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കടുത്ത ആരോപണവുമായി ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ബോറിസ് ജോൺസൺ. 2017ലെ കൂടിക്കാഴ്ചയിൽ തന്റെ ശുചിമുറി ഉപയോഗിച്ചതിന് ശേഷം കുളിമുറിയിൽ ശ്രവണ ഉപകരണം കണ്ടെത്തിയതായി ബോറിസ് ജോൺസൺ അവകാശപ്പെട്ടതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. ജോൺസൻ്റെ പുതിയ പുസ്തകമായ 'അൺലീഷ്ഡ്', ഒക്ടോബർ 10 ന് പ്രകാശനം ചെയ്യാനിരിക്കെയാണ് വാർത്ത പുറത്തുവന്നത്. ബോറിസ് ജോൺസൺ യുകെയുടെ വിദേശകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുമ്പോൾ ബ്രിട്ടീഷ് വിദേശകാര്യ ഓഫീസിലാണ് സംഭവം നടന്നതെന്ന് പറയുന്നു.

Read More... അഞ്ചാം തവണയും ഇന്ത്യയെ വിമർശിച്ച് റിപ്പോർട്ട്; 'മതസ്വാതന്ത്ര്യ'ത്തിൽ കൊമ്പ് കോർത്ത് ഇന്ത്യയും അമേരിക്കയും

കൂടിക്കാഴ്ചക്കിടെ ബാത്ത് റൂം ഉപയോ​ഗിക്കണമെന്ന് ബിബി(നെതന്യാഹുവിന്റെ വിളിപ്പേര്) ആവശ്യപ്പെട്ടു. രഹസ്യ അനക്സിലെ ശുചിമുറിയാണ് അനുവദിച്ചത്. അദ്ദേഹത്തിന്റെ ഉപയോ​ഗത്തിന് ശേഷം നടന്ന സുരക്ഷാ പരിശോധനയിൽ ശ്രവണ ഉപകരണം കണ്ടെത്തിയെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. സംഭവം യാദൃച്ഛികമായിരിക്കാമെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തിറങ്ങുന്ന പുസ്തകത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, വൈറ്റ് ഹൗസിൽ ശ്രവണ ഉപകരണങ്ങൾ സ്ഥാപിച്ചതായി ഇസ്രായേൽ ആരോപിച്ചു. 

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios