നരേന്ദ്രമോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കൊല്‍ക്കത്തയിലെത്തും; വഴി തടയാന്‍ 17 ഇടത് പാർട്ടികളുടെ ആഹ്വാനം
പതിനേഴ് ഇടത് പാർട്ടികളും പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിവിധ ഗ്രൂപ്പുകളുമാണ് ആഹ്വാനം നല്‍കിയിരിക്കുന്നത്.
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പ്രധാനമന്ത്രിയെ കൊല്‍ക്കൊത്തയില്‍ വഴി തടയാന്‍ ആഹ്വാനം. പതിനേഴ് ഇടത് പാർട്ടികളും പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിവിധ ഗ്രൂപ്പുകളുമാണ് ആഹ്വാനം നല്‍കിയിരിക്കുന്നത്. ശനി ഞായര്‍ ദിവസങ്ങളിലായി നാല് പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. മോദിയെത്തുന്പോൾ വിമാനത്താവളം വളയാനും ആഹ്വാനം ഉണ്ട്. ണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ഇന്ന് വൈകിട്ട് കൊല്‍ക്കത്തയിലെത്തും.
ഇതിനിടെ പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് മധ്യപ്രദേശ് ന്യൂനപക്ഷ സെല്‍ സെക്രട്ടറി രാജി വച്ചു. നിയമ ഭേദഗതി മുസ്ലീംങ്ങള്‍ക്കെതിരൊണെന്ന് ചൂണ്ടിക്കാട്ടിയാണ് അക്രംഖാന്‍റെ രാജി. പ്രധാനമന്ത്രിയെ കൊല്‍ക്കത്ത തൊടാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ശനി ഞായര്‍ ദിവസങ്ങളിലായി നാല് പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ബേലൂര്‍ മഠ സന്ദര്‍നവും പദ്ധതിയിലുണ്ട്. ഇന്നു വൈകുന്നേരം മണിയോടെ പ്രധാനമന്ത്രിയെത്തിയേക്കുമെന്ന സൂചനയില്‍ വിമാനത്താവളം വളയാനും ആഹ്വാനമുണ്ട്.
പ്രതിഷേധം കണക്കിലെടുത്ത് വിമാവനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ പോകാനാണ് പ്രധാനമന്ത്രിയുടെ നീക്കമെന്നും ഇതിനായി വ്യോമസേന ഹെലികോപ്റ്റര്‍ തയ്യാറാക്കി നിര്‍ത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. നേരത്തെ പൗരത്വ നിയമ ഭേദഗതിയുിള്ള പ്രതിഷേധം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ അസം സന്ദര്‍ശനം റദ്ദു ചെയ്തിരുന്നു. ഇതിനിടെ പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് മധ്യപ്രദേശ് ന്യൂനപക്ഷ സെല്‍ സെക്രട്ടറി അക്രം ഖാന്‍ രാജി വച്ചു. നിയമ ഭേദഗതി മുസ്ലീംങ്ങള്‍ക്കെതിരൊണെന്ന് ചൂണ്ടിക്കാട്ടിയാണ് അക്രംഖാന്‍റെ രാജി. പൗരത്വ നിയമ ഭേദഗതിയെ നേരത്തെ പശ്ചിമബംഗാള്‍ ബിജെപി ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസും വിമര്‍ശിച്ചിരുന്നു.