പെപ്സിയും കൊക്കോക്കോളയും കുടിക്കുന്ന ആട്; ഇവനൊരു ഭീകരജീവി തന്നെ..!
പുല്ലിനും ഇലയ്ക്കുമെല്ലാം പകരം പെപ്‌സിയും കൊക്കകേളയും കൊടുത്തത്താല്‍ മതി ആള് ഹാപ്പിയാകും. ഇവക്ക് പുറമെ ഡ്രൈ ഫ്രൂട്ട്‌സും,പഴങ്ങളും ഈ വിരുതന്‍ ആടിന്റെ ഇഷ്ട ഭക്ഷണങ്ങളാണ്
ആഗ്ര: പുല്ലും ഇലയും കഴിച്ച് ചെവിയും ആട്ടി നില്‍ക്കുന്ന ആടിനെ എല്ലാവര്‍ക്കും അറിയാമെല്ലോ. ഭീകരിയായ ഷാജി പാപ്പന്‍റെ പിങ്കി ആട് പോലും ഇതൊക്കെ തന്നെയാണ് കഴിക്കുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശിലുള്ള ഒരു ആടിന് ഇതൊന്നും വേണ്ടേ വേണ്ട. പുല്ലിനും ഇലയ്ക്കുമെല്ലാം പകരം പെപ്‌സിയും കൊക്കകേളയും കൊടുത്തത്താല്‍ മതി ആള് ഹാപ്പിയാകും.
ഇവയ്ക്ക് പുറമെ ഡ്രൈ ഫ്രൂട്ട്‌സും,പഴങ്ങളും ഈ വിരുതന്‍ ആടിന്റെ ഇഷ്ട ഭക്ഷണങ്ങളാണ്.ഉത്തര്‍പ്രദേശിലെ ആഗ്രയിലുള്ള അബ്ദൂള്‍ വാസിദിന്റെയാണ് ഈ വ്യത്യസ്തനായ ആട്. രണ്ടര അടി മാത്രം ഉയരമുള്ള ആടിനെ വാസിദ് ചൈനീസ് എന്നാണ് വിളിക്കുന്നത്. ചൈനയില്‍ നിന്ന് കൊണ്ട് വന്ന ആടാണെന്ന് കരുതി നിരവധി ആളുകളാണ് വസിദിന്റെ വീട്ടില്‍ ദിവസവും വരുന്നത്.
എന്നാല്‍ ആടിനെ കെണ്ടുവന്നത് ചൈനയിൽ നിന്നല്ലായെന്ന് വരുന്ന നാട്ടുകാരോട് ഉടമ തന്നെ പറയാറുമുണ്ട്. ഒരു വയസായ ചൈനീസിന് 70 കിലോയാണ് തൂക്കം. ശീതളപാനിയങ്ങളോട് ഈ വിരുതന് പ്രീയം എറെയാണ്. വ്യത്യസ്ത സ്വഭാവ ഗുണമുള്ള ഈ അടിനെ കൂടുതല്‍ വില നല്‍കി സ്വന്തമാക്കാന്‍ നിരവധി ആളുകളാണ് വാസീദിനെ സമീപിക്കുന്നത്.
എന്നാല്‍ തന്റെ പ്രിയപ്പെട്ട ആടിനെ മറ്റാർക്കും വിട്ടുകൊടുക്കാൻ ഇയാൾ തയാറല്ല. അഫ്ഗാന്‍ ഇനത്തില്‍ പെട്ട സുല്‍ത്താന്‍ എന്ന് പേരുള്ള ഒരു ആടും വാസിദിന്റെ വീട്ടിലുണ്ട്. 150 കിലോ ഗ്രാം തൂക്കമുള്ള ഇവന്‍ ചൈനീസിനെക്കാള്‍ കുഞ്ഞനാണ്. എന്നാൽ ഇവിടെ വരുന്ന ആളുകൾ ചൈനീസിനെ കാണാനാണ് താത്പര്യം കാണിക്കുന്നതെന്ന് വാസിദ് പറയുന്നു.