'തങ്ങളുടെ നേതാക്കളെ വേട്ടയാടുന്നു', ജഗൻ മോഹന്റെ നേതൃത്വത്തിൽ വൈഎസ്ആർ കോൺഗ്രസിന്റെ പ്രതിഷേധം

ജന്തർ മന്തറിലാണ് ധർണയും ആക്രമണത്തിൻ്റെ ഫോട്ടോ വീഡിയോ പ്രദർശനവും സംഘടിപ്പിച്ചത്. ആന്ധ്രയിൽ ക്രമ സമാധാനം പാടേ തകർന്നെന്നും 

ysr congress protest against tdp attacks in andhra pradesh

ദില്ലി : ടിഡിപി ആന്ധ്രപ്രദേശിൽ തങ്ങളുടെ നേതാക്കളെ വേട്ടയാടുകയാണെന്നാരോപിച്ച് ദില്ലിയിൽ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ വൈഎസ്ആർ കോൺഗ്രസ് പ്രതിഷേധം. ജന്തർ മന്തറിലാണ് ധർണയും ആക്രമണത്തിൻ്റെ ഫോട്ടോ വീഡിയോ പ്രദർശനവും സംഘടിപ്പിച്ചത്. ആന്ധ്രയിൽ ക്രമസമാധാനം പാടേ തകർന്നെന്നും ടിഡിപി അധികാരത്തിലെത്തി 45 ദിവസത്തിനകം സംസ്ഥാനത്ത് 30 കൊലപാതകങ്ങൾ നടന്നുവെന്നും ജഗൻ ആരോപിച്ചു.

തങ്ങളുടെ നേതാക്കളെയും പ്രവർത്തകരെയും തെരഞ്ഞു പിടിച്ച് ആക്രമിക്കുകയാണ്. പൊലീസ് ഇതിന് മൂകസാക്ഷിയാണെന്നും ജഗൻ ആരോപിച്ചു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, മുസ്ലിം ലീഗ് എംപിമാരായ അബ്ദുൽ വഹാബ്, ഹാരിസ് ബീരാൻ എന്നിവരും ജഗന് പിന്തുണയുമായി വേദിയിൽ എത്തി. ബുൾഡോസർ രാജ് എവിടെയും അംഗീകരിക്കാനാവില്ലെന്ന് അഖിലേഷ് പറഞ്ഞു. മുസ്ലിം ലീഗ് വിഷയത്തിൽ ജഗനൊപ്പമാണെന്ന് അബ്ദുൽ വഹാബ് പറഞ്ഞു.   

'പേര് വിവരം പുറത്ത് വിട്ടില്ലെങ്കിലും പലരിലേക്കും വിരൽ ചൂണ്ടും', ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വാദം കോടതിൽ വാദം

 

 

Latest Videos
Follow Us:
Download App:
  • android
  • ios