കനത്ത മഴയിൽ ഇരുനില വീട് തകർന്ന് വീണു, 3 പേരെ രക്ഷപ്പെടുത്തി; സംഭവം ദില്ലിയിൽ, രക്ഷാപ്രവർത്തനം തുടരുന്നു

മഹേന്ദ്രു എൻക്ലേവിൽ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന പഴയ വീടാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ തകർന്നുവീണത്. രക്ഷാപ്രവർത്തനത്തിനായി മൂന്ന് ഫയർ  ഫോഴ്സ് യൂണിറ്റ് സ്ഥലത്ത് എത്തിയിരുന്നു.

Two Storey House Collapses In Delhi During Heavy Rain

ദില്ലി: ദില്ലിയിൽ തുടരുന്ന കനത്ത മഴയിൽ ഇരുനില വീട് തകർനന്ന് വീണു. കെട്ടിടത്തിന് അടിയിൽ കുരുങ്ങിയ മൂന്ന് പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകളുണ്ടെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. വടക്കുപടിഞ്ഞാറൻ ദില്ലിയിലെ മോഡൽ ടൗൺ പ്രദേശത്താണ് കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയിലാണ് ഇരുനില വീട് തകർന്നത്.

മഹേന്ദ്രു എൻക്ലേവിൽ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന പഴയ വീടാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ തകർന്നുവീണത്. രക്ഷാപ്രവർത്തനത്തിനായി മൂന്ന് ഫയർ  ഫോഴ്സ് യൂണിറ്റ് സ്ഥലത്ത് എത്തിയിരുന്നു. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് ലോക്കൽ പൊലീസിന്‍റെയും മറ്റ് രക്ഷാപ്രവർത്തകരുടെയും സഹായത്തോടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൂന്ന് പേരെ പുറത്തെടുത്തത്. ഇവരെ തൊട്ടടുത്തുള്ള  ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.

ഏതാനും പേർ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നതിനാൽ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം ദില്ലിയിൽ കനത്ത മഴ തുടരുന്നതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയിൽ ദില്ലിയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.  മഴ മുന്നറിയിപ്പിനെ തുടർന്ന് ദില്ലി കനത്ത ജാഗ്രതയിലാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ദില്ലിയിൽ പലയിടത്തും ജന ജീവിതം ദുസ്സഹമായിരുന്നു.

Read More : 'വാടാ... ഗിവ് മി എ ഹഗ്', ഇരുകൈയ്യും നീട്ടി ലഫ്. കേണല്‍ ഋഷി വിളിച്ചു, വാരിപ്പുണർന്ന് സല്യൂട്ട് നൽകി ഓഫ്റോഡേഴ്സ്

Latest Videos
Follow Us:
Download App:
  • android
  • ios