പോകരുതെന്ന് പറഞ്ഞിട്ടും വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങി യുവാക്കൾ, അഴിച്ചുവെച്ച വസ്ത്രങ്ങളുമായി പൊലീസ് പോയി

അപകട സാധ്യതയുണ്ടായിട്ടും പാറക്ക് മുകളിൽ കയറിയാണ് വിനോദ സഞ്ചാരികൾ കുളിച്ചത്. പാറയിൽ കയറരുതെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇവർ അനുസരിച്ചില്ല.

tourists defy ban on bathing in waterfall, Police walk off with their clothes

ബെം​ഗളൂരു: മഴക്കാലത്ത് വിലക്കേർപ്പെടുത്തിയിട്ടും വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരികൾക്ക് ശിക്ഷയുമായി കർണാടക പൊലീസ്. മുടിഗെരെയിലെ കവിഞ്ഞൊഴുകുന്ന ചാർമാടി വെള്ളച്ചാട്ടത്തിലാണ് വിനോദ സഞ്ചാരികൾ കുളിക്കാനിറങ്ങിയത്. മുന്നറിയിപ്പ് അവ​ഗണിച്ചതോടെ വിനോദസഞ്ചാരികളുടെ വസ്ത്രങ്ങളുമായി പൊലീസ് പോയി. മഴക്കാലത്ത് വിനോദസഞ്ചാരികൾ വെള്ളത്തിലേക്ക് ഇറങ്ങരുതെന്ന് ബോർഡ് വെച്ചിരുന്നു.

അപകട സാധ്യതയുണ്ടായിട്ടും പാറക്ക് മുകളിൽ കയറിയാണ് വിനോദ സഞ്ചാരികൾ കുളിച്ചത്. പാറയിൽ കയറരുതെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇവർ അനുസരിച്ചില്ല. ഇതോടെയാണ് കരയിൽ അഴിച്ചുവെച്ച വസ്ത്രങ്ങളുമായി പൊലീസ് സ്റ്റേഷനിലേക്ക് പോയത്. വസ്ത്രങ്ങൾ തിരികെ നൽകാൻ ഇവർ ആവശ്യപ്പെട്ടെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല.

പിന്നീട്, പൊലീസ് സ്റ്റേഷനിലെത്തി വിനോദ സഞ്ചാരികൾ തെറ്റ് ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകിയതോടെ വസ്ത്രം തിരികെ നൽകി.  മഴക്കാലമായതിനാൽ അപകടസാധ്യത ചൂണ്ടിക്കാട്ടി കർണാടകയുടെ ചില ഭാഗങ്ങൾ വെള്ളച്ചാട്ടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരുന്നു. 

 

Latest Videos
Follow Us:
Download App:
  • android
  • ios