Asianet News MalayalamAsianet News Malayalam

മരുന്ന് കുപ്പി പോലെയൊന്ന്, ജ്യൂസിൽ കലക്കുന്ന ആ കെമിക്കലെന്ത്; ഉടമ പറഞ്ഞിട്ടെന്ന് തൊഴിലാളികൾ, അറസ്റ്റ്

മരുന്ന് കുപ്പിക്ക് സമാനമായ ഒരു കുപ്പിയിൽ നിറച്ച രാസവസ്തു കണ്ടെത്തി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കടയിലെ ജോലിക്കാരായ അയൂബ് ഖാൻ, രാഹുൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

shop found serving juice mixed with some chemicals waits lab reports
Author
First Published Sep 25, 2024, 12:16 PM IST | Last Updated Sep 25, 2024, 12:16 PM IST

ദില്ലി: രാസവസ്തുക്കൾ കലർത്തി മാതള ജ്യൂസ് വിൽപന നടത്തിയെന്നാരോപിച്ച് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ദില്ലിയിലെ രജീന്ദര്‍ നഗര്‍ പ്രദേശത്താണ് സംഭവം. കടയിൽ വിൽക്കുന്ന ജ്യൂസിൽ രാസവസ്തു കലർത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരുന്ന് കുപ്പിക്ക് സമാനമായ ഒരു കുപ്പിയിൽ നിറച്ച രാസവസ്തു കണ്ടെത്തി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കടയിലെ ജോലിക്കാരായ അയൂബ് ഖാൻ, രാഹുൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ജ്യൂസിൽ രാസവസ്തു കലർത്താൻ കടയുടെ ഉടമ ഷോയിബ് നിർദ്ദേശിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. ഫുഡ് സേഫ്റ്റി ഇൻസ്‌പെക്ടറെ വിളിച്ചുവരുത്തിയാണ് കടയില്‍ നിന്ന് കണ്ടെത്തിയ രാസവസ്തുക്കളുടെ സാമ്പിൾ ശേഖരിച്ചത്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പൊലീസിൽ വിവരമറിയിക്കുന്നതിന് മുമ്പ് അയൂബിനെയും രാഹുലിനെയും നാട്ടുകാർ മർദ്ദിച്ചിരുന്നു. ഇതിന്‍റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. 

ചരിത്രത്തിലാദ്യം, കെഎസ്ആർടിസിയുടെ മിന്നുന്ന നേട്ടം; ഒപ്പം സന്തോഷം പകരുന്ന വാർത്തയും അറിയിച്ച് ഗണേഷ് കുമാർ

നൊമ്പരമായി അർച്ചന; ഭർത്താവിന്‍റെ ബന്ധുവിനായി കരൾ പകുത്ത് നൽകി, 33 കാരിയുടെ മരണത്തിൽ തകര്‍ന്ന് കുടുംബം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios