'കഴിവുകെട്ട മന്ത്രിമാർ രാജ്യത്തെ നയിക്കുന്നത് ലജ്ജാകരം'; കേന്ദ്ര റെയിൽവേ മന്ത്രിക്കെതിരെ ആദിത്യ താക്കറെ

റീൽ മന്ത്രി ഒരിക്കലെങ്കിലും റെയിൽവേ മന്ത്രി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്ന് ആദിത്യ

shame that our country has been forced under such incapable ministers Aaditya Thackeray Jabs Ashwini Vaishnaw

മുംബൈ ബാന്ദ്ര ടെര്‍മിനല്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ തിരക്കില്‍പ്പെട്ട് ഒമ്പതോളം പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ആദിത്യ താക്കറെ. കഴിവുകെട്ട മന്ത്രിമാർ രാജ്യത്തെ നയിക്കുന്നത് ലജ്ജാകരമാണെന്ന് ആദിത്യ പറഞ്ഞു. '' റീൽ മന്ത്രി ഒരിക്കലെങ്കിലും റെയിൽവേ മന്ത്രി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. നിലവിലെ റെയിൽവേ മന്ത്രി എത്രമാത്രം കഴിവുകെട്ടവനാണെന്ന് ബാന്ദ്രയിലെ സംഭവം പ്രതിഫലിപ്പിക്കുന്നുണ്ട്. ബിജെപി അശ്വിനി വൈഷ്ണവിനെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്‍റെ പ്രഭാരി ആക്കി, എന്നാൽ ഓരോ ആഴ്ചയും റെയിൽവേയുമായി പല അപകടങ്ങളും സംഭവിക്കുകയാണ്'' - ആദിത്യ എക്സിൽ കുറിച്ചു. 

അതേസമയം, പ്ലാറ്റ്ഫോമിലുണ്ടായ അനിയന്ത്രിതമായ തിരക്കിലാണ് ബാന്ദ്രയിൽ ഒമ്പത് പേര്‍ക്കും പരിക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിനുകളുടെ കുറവും ദീപാവലിയോടനുബന്ധിച്ചുള്ള തിരക്കുമാണ് അപകടത്തിന് കാരണം. ബാന്ദ്ര-ഗോരഖ്പൂർ എക്‌സ്പ്രസ് പുറപ്പെടുന്നതിന് മുന്നോടിയായി ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ പുലർച്ചെ 5.56നായിരുന്നു സംഭവം. പരിക്കേറ്റവരെ ഭാഭ ആശുപത്രിയിലേക്കാണ് മാറ്റിയത്.

ഷബീർ അബ്ദുൾ റഹ്മാൻ (40), പരമേശ്വർ സുഖ്ദർ ഗുപ്ത (28), രവീന്ദ്ര ഹരിഹർ ചുമ (30), രാംസേവക് രവീന്ദ്ര പ്രസാദ് പ്രജാപതി (29), സഞ്ജയ് തിലക്രം കാങ്കേ (27), ദിവ്യാൻഷു യോഗേന്ദ്ര യാദവ് (18), മുഹമ്മദ് ഷെരീഫ് ഷെയ്ഖ് (25), ഇന്ദ്രജിത്ത് സഹാനി (19), നൂർ മുഹമ്മദ് ഷെയ്ഖ് (18) എന്നിവർക്കാണ് പരിക്കേറ്റത്. ബാന്ദ്രയിൽ നിന്ന് ഗോരഖ്പൂരിലേക്ക് പോകുന്ന ട്രെയിൻ നമ്പർ 22921 പ്ലാറ്റ്‌ഫോമിൽ ഒന്നില്‍ എത്തിയപ്പോൾ വൻ തിരക്കാണ് അനുഭവപ്പെട്ടത്. സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പ്ലാറ്റ്‌ഫോമിലെ തറയിൽ രക്തവും കാണാം. റെയിൽവേ പൊലീസും മറ്റ് യാത്രക്കാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. 

കേരളത്തിൽ ഈ ബിരുദമുള്ളവർ 60ൽ താഴെ മാത്രം; വിദേശത്തടക്കം തൊഴിൽ സാധ്യത, നാലര വർഷത്തെ കോഴ്സ് ആരംഭിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios